Home> Kerala
Advertisement

K-Rail : വികസനങ്ങളെ എതിർക്കുന്ന സംഘടനകൾ വർഗീയത ആളിക്കത്തിക്കാൻ ആളുകളെ കൊന്ന് ശക്തമാകാൻ ശ്രമിക്കുന്നയെന്ന് മുഖ്യമന്ത്രി

ഒരു വർഗീയ വാദിയോടും വിട്ടു വീഴ്ചയില്ല. ഇത്തരം നീക്കങ്ങളെ അടിച്ചമർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

K-Rail : വികസനങ്ങളെ എതിർക്കുന്ന സംഘടനകൾ വർഗീയത ആളിക്കത്തിക്കാൻ ആളുകളെ കൊന്ന് ശക്തമാകാൻ ശ്രമിക്കുന്നയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്ന ചില സംഘടനകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.റയിൽ വിശദ്ദീകരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിശദ്ദീകരണം. വർഗീയത ആളിക്കത്തിക്കാൻ ഇത്തരം സംഘടനകൾ ശ്രമിക്കുന്നു. ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെ കാണണം. ഇതേ സംഘടനകൾ ആളുകളെ കൊന്ന് ശക്തമാകൻ ശ്രമിക്കുന്നു. ഒരു വർഗീയ വാദിയോടും വിട്ടു വീഴ്ചയില്ല. ഇത്തരം നീക്കങ്ങളെ അടിച്ചമർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും വികസനത്തിന്റെ സ്വാദ് നൽകുകയാണ് എൽഡിഎഫ് നയം. സാമൂഹിക നീതി ഉറപ്പാക്കിയുള്ള സമഗ്രവികസനമാണ് സർക്കാര്‍ ലക്ഷ്യം. വലതുപക്ഷ വികസനത്തിന് വേണ്ടിയുള്ള നിലപാടല്ല എടുക്കുന്നത്. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല സിൽവർലൈനിൽ ലക്ഷ്യമിടുന്നത്. 63941 കോടിയാണ് സിൽവർ' ലൈൻ ചെലവ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം തുടങ്ങിയാൽ 365 ദിവസവും 24 മണിക്കൂറും പണി നടക്കും. 13265 കോടിയാണ് ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി വേണ്ടത്. സാമൂഹികാഘാത പഠനമാണ് ഇപ്പോൾ നടക്കുന്നത്. ആഘാതം കുറച്ച്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ : കെ-റെയിൽ: കോൺഗ്രസ് പദയാത്ര സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ; സർക്കാരിനും മുഖ്യമന്ത്രിക്കും വിമർശനം

സിൽവർലൈൻ പരിസ്ഥിതിലോല മേഖലകളിലൂടെ കടന്നുപോകുന്നില്ല. നദികളുടെ ഒഴുക്കും തടസപ്പെടില്ല. 88 കിലോമീറ്റർ തുണിലൂടെയാണ് പോകുന്നത്. പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം അല്ല നേട്ടമാണ് സിൽവർ ലൈൻ പദ്ധതി. റെയിൽവേ പാതകളിൽ ഉണ്ടാകാത്ത വെള്ളപ്പൊക്കം സിൽവർലൈൻ പാതയിൽ എങ്ങനെയാണ് ഉണ്ടാകുന്നത്. പ്രളയം ഉണ്ടാകുമെന്ന ഭീതി അസ്ഥാനത്താണ്. ഓരോ 500 മീറ്ററിലും അടിപാതയോ ഓവർബ്രിഡ്ജോ ഉണ്ടാകും. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചരണം തെറ്റെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. 

സിൽവർലൈൻ അടുത്ത 50 വർഷത്തേക്കുള്ള ഗതാഗത സൗകര്യം മുന്നിൽ കണ്ടാണ്. പദ്ധതി പൂർത്തിയായാൽ പ്രതിദിനം 12000 ൽ അധികം വാഹനങ്ങൾ റോഡിൽ നിന്ന് പിൻവാങ്ങും. സിൽവർലൈൻ കേരളത്തെ കടക്കെണിയിലാക്കില്ലെന്നും മുഖ്യമന്ത്രി വിശദ്ദീകരണ യോഗത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More