Home> Kerala
Advertisement

Missing Case : ഗോവയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Vaikom Missing Case : കടലിൽ നിന്നും 20കാരനായ സഞ്ജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Missing Case : ഗോവയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : ന്യു ഇയർ ആഘോഷിക്കാൻ ഗോവിയിൽ പോയി അവിടെവെച്ച് കാണാതായ വൈക്കം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 20കാരനായ സഞ്ജയ് സന്തോഷിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തി അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം ഗോവയിൽ കടലിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. ഡിസംബർ 31 മുതലാണ് സഞ്ജയിനെ കാണാതായത്. 

ഡിസംബർ 30നാണ് ഇവർ വൈക്കത്ത് നിന്ന് ഗോവയിലേക്ക് പോയത്. 31ന് ഗോവയിലെത്തി പുതുവത്സരാഘോഷത്തിൽ പങ്കെടുത്തിരുന്നു. മലയാളിയായ ഒരാൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിലും ഇവർ പങ്കെടുത്തിരുന്നു. രാത്രി പാർട്ടി കഴിഞ്ഞ് ഇവർ താമസിക്കുന്ന മുറിയിൽ വന്നെന്നും പുലർച്ചെ മുതൽ സഞ്ജയ് സന്തോഷിനെ കാണാതായെന്നുമാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് വീട്ടുകാർ പറയുന്നു.

ALSO READ : Jesna Missing Case | പോകേണ്ടിയിരുന്നത് തമിഴ്നാട്ടിലേക്കാണ്; ജെസ്ന കൈയെത്തും ദൂരത്ത് എത്തിയെന്ന് കരുതി- ടോമിൻ ജെ തച്ചങ്കരി

സുഹൃത്തുക്കൾ വിവരമറിച്ചതിനെ തുടർന്ന് ഗോവയിലെ മലയാളി അസോസിയേഷൻ മുൻകൈയെടുത്ത് ഗോവ പോലീസിനെ സമീപിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയോലപറമ്പ് പോലീസും ഗോവ പോലീസുമായി ബന്ധപ്പെട്ടും സ്വന്തം നിലയ്ക്കും യുവാവിനെ കണ്ടെത്താനായി ശ്രമങ്ങൾ നടത്തിയിരുന്നു. സഞ്ജയ് പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. പ്ലസ്ടുവരെ ഒപ്പം പഠിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് മകൻ വിനോദ യാത്രയ്ക്ക് പോയതെന്ന് സഞ്ജയിന്റെ മാതാവ് ബിന്ദു പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More