Home> Kerala
Advertisement

Suicide: കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Suicide: രണ്ടു മാസത്തെ വായ്‌പ കുടിശ്ശികയുടെ പേരിൽ കർണാടക ബാങ്കിലെ ജീവനക്കാരൻ ബിനുവിനെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇതാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Suicide: കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കോട്ടയം: അയ്മനം കുടയംപടിയിലെ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. ഇന്നലെ ഉച്ചയോടെയായിരുന്നു ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.   ​

Also Read: Accident News: ബസ് കയറാൻ നിന്ന വയോധികൻ ബസിനടിയിൽപെട്ട് മരിച്ചു

ബിനു കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തിവരികയായിരുന്നു. രണ്ടു മാസത്തെ വായ്‌പ കുടിശ്ശികയുടെ പേരിൽ കർണാടക ബാങ്കിലെ ജീവനക്കാരൻ ബിനുവിനെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇതാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കർണാടക ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്ന ബിനു രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്നാണ് ബിനുവിന്റെ മകളായ നന്ദന പറയുന്നത്. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ കുടുംബം ഉന്നയിക്കുന്നുണ്ട്. താൻ മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനാണെന്ന് ബിനു പറഞ്ഞിരുന്നതായും മകൾ നന്ദന വെളിപ്പെടുത്തിയിട്ടുണ്ട്. 

Also Read: 4 രാശിക്കാരുടെ ജീവിതം മാറിമറിയും, ലഭിക്കും രാജകീയ ജീവിതവും അപാര സമ്പത്തും!

കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നത്. ഇതിന് മുമ്പും ഇതേ ബാങ്കിൽ നിന്നും ബിനു രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിരുന്നു. മാസം 14000 രൂപയായിരുന്നു അടവ് വന്നിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക ബിനുവിന് അടക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More