Home> Kerala
Advertisement

മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന്; അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത് ക്രൈംബ്രാഞ്ച് മേധാവി അധ്യക്ഷനായ സമിതി

കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്

മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന്; അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത് ക്രൈംബ്രാഞ്ച് മേധാവി അധ്യക്ഷനായ സമിതി

തിരുവനന്തപുരം: മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫിക്ക് തൃശ്ശൂര്‍ റൂറലിലെ കൊരട്ടി പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. അവാർഡ് വിവരം ഡിജിപിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

fallbacks

Also Read:   UAE Golden Visa: ദിലീപിന് യുഎഇയുടെ ഗോൾഡൻ വിസ 

സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരോടും, സ്ത്രീകളോടുമുള്ള ബഹുമാനപൂർവമായ ഇടപെടൽ,  ഔദ്യോഗിക കൃത്യനിർവഹണത്തിന് പുറമേയുള്ള വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ, കേസുകൾ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിലെ ഉദ്യോഗസ്ഥരുടെ മിടുക്ക് എന്നിവയൊക്കെയാണ് അവാർഡിനായി പരിഗണിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി പോലീസ് സ്റ്റേഷന്‍ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു.

fallbacks

Also Read: Costly Phones: നാലരക്കോടിക്കും മുകളിൽ, ലോകത്തിലെ ഏറ്റവും വിലയേറിയ 10 മൊബൈൽ ഫോണുകൾ

എറണാകുളം റൂറലിലെ മുളന്തുരുത്തി പൊലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനത്തിന് അർഹമായിരിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷനായ സമിതിയാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. അവാർഡ് നൽകുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് സ്റ്റേറ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു.

fallbacks

Also Read: Aishwarya Bhaskaran: നരസിംഹത്തിലെ നായിക ഇപ്പോൾ കഴിയുന്നത് സോപ്പ് വിറ്റ്, ഐശ്വര്യ പറയുന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Read More