Home> Kerala
Advertisement

Kollam Madathara Accident : മടത്തറ ബസ് അപകടം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ കണ്‍ട്രോള്‍ റൂം തുറന്നു

Kollam Madathara Bus Accident തെൻമലയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്ന ടൂറിസ്റ്റ് ബസും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.

Kollam Madathara Accident : മടത്തറ ബസ് അപകടം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍പ്പെട്ട് കടയ്ക്കല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിയുന്നവരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്ന് രാത്രിയോടെയായിരുന്നു കടക്കലിൽ അപകടമുണ്ടായത്.

രണ്ട് ആശുപത്രിയിലും മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. കടയ്ക്കല്‍ ആശുപത്രിയില്‍ നിസാര പരിക്കുകളുള്ള 15 പേരാണ് ചികിത്സയിലുള്ളത്. 42 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ് - മന്ത്രി പറഞ്ഞു.

ALSO READ : KSRTC Bus Accident : കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റെഡ് സോണിലും യെല്ലോ സോണിലും വിദഗ്ധ ചികിത്സ നല്‍കി എമര്‍ജന്‍സി ട്രോമ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തുറക്കാന്‍ നിര്‍ദേശം നല്‍കി. പരിക്കേറ്റവരെ കുറിച്ച് അറിയാൻ മന്ത്രിയുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471- 2528300

തെൻമലയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്ന ടൂറിസ്റ്റ് ബസും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടൂറിസ്റ്റ് കെഎസ്ആർടിസി ബസ് വന്നിടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ അറിയിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബസിനുള്ളിൽ കുടുങ്ങിയവരെ കടയ്ക്കല്ലിൽ  നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമെത്തി ബസ് പൊളിച്ചാണ് പുറത്തെടുത്തത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More