Home> Kerala
Advertisement

ശ്രീജിത്തിന്‍റെ മരണം ദൗര്‍ഭാഗ്യകരം, കുടുംബത്തിന് നീതിലഭ്യമാക്കും: കോടിയേരി

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഏകദേശം അരമണിക്കൂറോളം ശ്രീജിത്തിന്‍റെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു.

ശ്രീജിത്തിന്‍റെ മരണം ദൗര്‍ഭാഗ്യകരം, കുടുംബത്തിന് നീതിലഭ്യമാക്കും: കോടിയേരി

വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഏകദേശം അരമണിക്കൂറോളം ശ്രീജിത്തിന്‍റെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു.

ശ്രീജിത്തിന്‍റെ മരണം ദൗര്‍ഭാഗ്യകരമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് കോടിയേരി സൂചിപ്പിച്ചു. സിപിഎം എക്കാലത്തും ഇരകള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിയ കോടിയേരി, കുടുംബത്തെ സഹായിക്കുന്നതില്‍ മുന്‍കൈയെടുക്കുമെന്നും പറഞ്ഞു.

സിബിഐ അന്വേഷണത്തെക്കുറിച്ച് കോടതി തീരുമാനിക്കുമെന്ന് അറിയിച്ച അദേഹം ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും സൂചിപ്പിച്ചു.

അതേസമയം മുഖ്യമന്ത്രി ഇതുവരേയും സന്ദര്‍ശിക്കാത്തത് ബോധപൂര്‍വ്വമല്ലെന്ന് കോടിയേരി കുടുംബാംഗങ്ങളെ അറിയിച്ചു. ശ്രീജിത്ത് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രതിനിധികള്‍ ആരുംതന്നെ സന്ദര്‍ശിക്കാഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവനും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പമായിരുന്നു കോടിയേരി ശ്രീജിത്തിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിന്‍റെ ഭാഗമായി ശ്രീജിത്തിന്‍റെ വീടിന് മുന്നില്‍ കനത്ത സുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയിരുന്നത്.

Read More