തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന് അറിയിച്ചതായി സൂചന. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി സന്നദ്ധത കോടിയേരി അറിയിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് എകെജി സെന്ററില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടേറിയറ്റ് യോഗത്തിലും രാജി സന്നദ്ധത അറിയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പാര്‍ട്ടിയുടെ നിലപാടും നിര്‍ണ്ണായകമാകും.
എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ മകനെതിരെ ഉയര്‍ന്ന ആരോപണം ശരിയെന്ന് അംഗീകരിക്കുപോലെയാകുമെന്നും, അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
എന്നാല്‍ കോടിയേരി രാജി സന്നദ്ധത സിപിഎം കേന്ദ്ര നേതൃത്വത്തെയോ സീതാറാം യെച്ചൂരിയേയോ അറിയിച്ചിട്ടില്ലയെന്ന് കേന്ദ്രനേതൃത്വം പ്രതികരിച്ചു.