Home> Kerala
Advertisement

കൂടത്തായി കൊലപാതക കേസ്: ഷാജുവിന്‍റെ കുരുക്ക് മുറുകുന്നു!

ഷാജുവിനോടും പിതാവ് സഖറിയാസിനോടും ചോദ്യം ചെയ്യലിനായി എത്തണമെന്ന അന്വേഷണ സംഘത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വടകര എസ്പി ഓഫീസില്‍ രണ്ടുപേരും എത്തിയിട്ടുണ്ട്.

കൂടത്തായി കൊലപാതക കേസ്: ഷാജുവിന്‍റെ കുരുക്ക് മുറുകുന്നു!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ കുരുക്ക് മുറുകുന്നു!

ഷാജുവിനോടും പിതാവ് സഖറിയാസിനോടും ചോദ്യം ചെയ്യലിനായി എത്തണമെന്ന അന്വേഷണ സംഘത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വടകര എസ്പി ഓഫീസില്‍ രണ്ടുപേരും എത്തിയിട്ടുണ്ട്.  

അന്വേഷണ സംഘം നേരത്തെയും ഷാജുവിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഷാജുവിന്‍റെ ഭാര്യ സിലിയുടെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ടുപേരോടും ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം മുതലുള്ള എല്ലാകാര്യവും ഷാജുവിന് അറിയാമെന്നാണ് ജോളി പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്. അതിനെക്കുറിച്ചും ഷാജുവിനോട് ഇന്ന്‍ പൊലീസ് ചോദിക്കും.

മാത്രമല്ല വിവാഹത്തിന് മുന്‍പും ശേഷവുമുള്ള ജീവിതത്തെ സംബന്ധിച്ച് ഷാജുവിന്‍റെയും ജോളിയുടെയും മൊഴികളില്‍ വൈരുധ്യമുള്ളതുകൊണ്ട് രണ്ടുപേരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്. 

ജോളിയുടെ മൊഴിയില്‍ നിന്നും കണ്ടെത്തിയ തെളിവുകളുള്‍പ്പെടെ നിരത്തിയായിരിക്കും പൊലീസ് ഇന്ന് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഷാജുവിന് ഇന്നു നിര്‍ണ്ണായക ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.    

ഇതിനിടയില്‍ കൂടത്തായി കൊലപാതക പരമ്പരയില്‍ സംശയമുണ്ടെന്ന്‍ ഉന്നയിച്ച് പരാതി നല്‍കിയ മരണമടഞ്ഞ ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ തോമസ്‌ നാട്ടിലെത്തി.

ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ വൈക്കത്തെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചു. റോജോ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.

കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താനാണ് നാട്ടിലെത്താന്‍ പറഞ്ഞത്‌. 

വടകര എസ്പി ഓഫീസില്‍ എത്തി മൊഴി നല്‍കണമെന്നാണ് റോജോയോട് പൊലീസ് പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ അന്വേഷണ സംഘം വൈക്കത്തെ വീട്ടിലെത്തിയാകും റോജോയില്‍ നിന്നും മൊഴി എടുക്കുന്നതെന്നും സൂചനയുണ്ട്. 

Read More