Home> Kerala
Advertisement

KK Rama: നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് കെ കെ രമ

KK Rama: പൊതുവെ കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? എന്തൊരു ക്രൂരമാണീ സിനിമാലോകമെന്നാണ് കെ കെ രമ ചോദിക്കുന്നത്.

KK Rama: നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് കെ കെ രമ

തിരുവനന്തപുരം:  മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുവെന്ന നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചുവെന്ന് കെ കെ രമ എംഎൽഎ. 

Also Read:  'കാരവാനിൽ ഒളിക്യാമറ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ

പൊതുവെ കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? എന്തൊരു ക്രൂരമാണീ സിനിമാലോകമെന്നാണ് കെ കെ രമ ചോദിക്കുന്നത്.  സിനിമാ സെറ്റുകളിൽ കാരവാനിൽ ഒളിക്യാമറ വെച്ച് നഗ്ന വീഡിയോ എടുക്കുന്നുവെന്ന പ്രശസ്ത സിനിമാ നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായാണ് കെകെ രമ എംഎൽഎ രംഗത്തെത്തിരിയ്ക്കുന്നത്.   എന്തൊരു ക്രൂരമാണീ സിനിമാലോകം, എന്തൊരു അധോലോകമാണിത്? കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ തങ്ങൾ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? വസ്ത്രം മാറാനും ടോയ്‍ലറ്റിൽ പോവാനും സുരക്ഷിതം എന്നല്ലേ കരുതിയിരുന്നത്. അങ്ങനെ കരുതിയിരുന്നവർക്ക് ഇടയിലേക്കല്ലേ ഈ ഞെട്ടിക്കുന്ന വാർത്ത വന്നതെന്നും  ഇതുപോലെ ഞെട്ടിക്കുന്ന വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടായിട്ട് ഒരു നടപടിയുമെടുക്കാതെ വച്ചു എന്നത് വലിയ കുറ്റമാനിന്നും കെ കെ രമ പ്രതികരിച്ചു.

Also Read: ശനി ചതയം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!

കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പ്രമുഖ മാധ്യമത്തോനോട് പറഞ്ഞിരുന്നു. 

Also Read: സൂര്യനും ശനിയും നേർക്കുനേർ സൃഷ്ടിക്കും സമസപ്തക യോഗം; ഇവർക്ക് രാജകീയ ജീവിതം!

മാത്രമല്ല ഓരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു എന്നുമാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും രാധിക പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More