Home> Kerala
Advertisement

കെവിന്‍ വധം: കോട്ടയത്ത് നാളെ ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍

കെവിന്‍ വധം: കോട്ടയത്ത് നാളെ ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍

കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ ബിജെപിയും കോണ്‍ഗ്രസ്സും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്‍. 

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തെന്മലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര തോട്ടില്‍ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

പ്രണയ വിവാഹത്തിന്‍റെ പേരില്‍ കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നീനുവിന്‍റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 10 പേരാണു പ്രതികളായുള്ളത്. ഇഷാന്‍ എന്നയാളാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

മരിച്ച കെവിന്‍റെ ബന്ധുക്കള്‍ ഗാന്ധി നഗര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നു മുന്‍ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Read More