Home> Kerala
Advertisement

അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പനുസരിച്ച് അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പനുസരിച്ച് അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 

കന്യാകുമാരിക്കടുത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. അതേസമയം അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആൻഡമാൻ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിന് മുന്‍പ് കേരളത്തില്‍ മഴ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ഇനിവരുന്ന ഒരാഴ്ചക്കാലം കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും. അതിശക്തമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. കന്യാകുമാരിക്ക് താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴയ്ക്ക് കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

സാ​​​ധ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ ജൂ​​​ണ്‍ 1​​​നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​ല​​​വ​​​ർ​​​ഷ​​​മെ​​​ത്തി​​​ച്ചേ​​​രേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ ഒ​​​രി​​​ക്ക​​​ൽ മാ​​​ത്ര​​​മാ​​​ണു കാ​​​ല​​​വ​​​ർ​​​ഷം ജൂ​​​ണ്‍ 1ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

 

Read More