Home> Kerala
Advertisement

ഇനി ചുട്ടുപൊള്ളും; കേരളത്തിൽ അടുത്ത മൂന്ന് ദിവസം താപനില ഉയരും

ഉയര്‍ന്ന താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാനാണ് സാധ്യത. ശരാശരി മഴ 33 ശതമാനം കുറഞ്ഞതാണ് ഇതിന് കാരണമെന്നും കാലവസ്ഥ വകുപ്പ് വ്യക്തമാകുന്നു.

ഇനി ചുട്ടുപൊള്ളും; കേരളത്തിൽ അടുത്ത മൂന്ന് ദിവസം താപനില ഉയരും

രണ്ട് പ്രളയകാലങ്ങളും മഴക്കെടുതികളെയുമൊക്കെ അതിജീവിച്ച കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടിന്റെ നാളുകള്‍. സംസ്ഥാനത്തെ അടുത്ത മൂന്നു ദിവസവും വരണ്ട കാലാവസ്ഥക്കൊപ്പം ചൂടു കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാർച്ച് 12, 13 ദിവസങ്ങളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില ഉയരും. 

പകല്‍ താപനിലയിലും വര്‍ധനയുണ്ടാവും. ഉയര്‍ന്ന താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാനാണ് സാധ്യത. ശരാശരി മഴ 33 ശതമാനം കുറഞ്ഞതാണ് ഇതിന് കാരണമെന്നും കാലവസ്ഥ വകുപ്പ് വ്യക്തമാകുന്നു. മിക്കവാറും സ്ഥലങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ വെള്ളാനിക്കരയിലാണ് കേരളത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപെടുത്തിയത്. 38.6 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

 

മാര്‍ച്ച് 10ന് പുനലൂരും ഇതേ ചൂട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ പലയിടങ്ങളിലും ചൂട് ഇതിനേക്കാള്‍ കൂടുതലാണ്. പാലക്കാട് ജില്ലയില്‍ പല തവണ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരുന്നു. വരും ദിവസങ്ങളിലും വിവിധ കാലാവസ്ഥ ഏജന്‍സികള്‍ കേരളത്തില്‍ 36 ഡിഗ്രി സെല്‍ഷ്യസ് ചൂട് പ്രവചിക്കുന്നു. പാലക്കാട് ജില്ലയില്‍ താപനില 40ന് മുകളിൽ ഉയരാനാണ് സാധ്യത. 

ചൂടു കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു വരെയുള്ള സമയത്തെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം.

ചൂടുവര്‍ധിക്കുമ്പോള്‍ നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് കുടിവെള്ളം എപ്പോഴും കരുതണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More