Home> Kerala
Advertisement

Kerala SSLC Results 2022: എസ്എസ്എൽസി പരീക്ഷയില്‍ ഗ്രേഡ് നിശ്ചയിക്കുന്നത് എങ്ങിനെ? മുന്‍ വര്‍ഷങ്ങളിലെ വിജയശതമാനം, ഒരു താരതമ്യം

ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പുറത്തുവന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്.

Kerala SSLC Results 2022: എസ്എസ്എൽസി പരീക്ഷയില്‍ ഗ്രേഡ് നിശ്ചയിക്കുന്നത് എങ്ങിനെ? മുന്‍ വര്‍ഷങ്ങളിലെ വിജയശതമാനം, ഒരു താരതമ്യം

Kerala SSLC Results 2022:  ഈ വര്‍ഷത്തെ  SSLC പരീക്ഷാ ഫലം പുറത്തുവന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് എസ്എസ്എൽസി  ഫലപ്രഖ്യാപനം നടത്തിയത്.

ഇത്തവണ 99.26 ശതമാനമാണ് വിജയം. 4.26 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.  2134 സ്കൂളുകൾ നൂറുമേനി കൊയ്തു. എസ്എസ്എൽസി പത്താം ക്ലാസ് പരീക്ഷ 2022 മാർച്ച് 31 നും ഏപ്രിൽ 29 നും ഇടയിലാണ് നടത്തിയത്.  

Also Read:  Kerala SSLC Results 2022 Live: ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടി കണ്ണൂര്‍ റവന്യൂ ജില്ല മുന്നില്‍

അതേസമയം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയ ശതമാനത്തില്‍ നേരിയ കുറവാണ് കാണുന്നത്.  ഈ വര്‍ഷം 99.26% കുട്ടികള്‍ വിജയിച്ചപ്പോള്‍  കഴിഞ്ഞ വര്‍ഷം  99.47% കുട്ടികള്‍ വിജയിച്ചിരുന്നു. 

കേരള എസ്എസ്എൽസി പത്താം ക്ലാസ് പരീക്ഷയുടെ ഗ്രേഡുകളും അതാത് മാർക്കുകളും അറിയാം (Kerala SSLC Class 10 Exam Grades And Respective Marks) 

A+: 90 - 100% - ഏറ്റവും മികച്ചത് (Outstanding)

A: 80 - 89% - മികച്ചത് (Excellent)

B+: 70 - 79% - വളരെ നല്ലത് ( Very Good) 

B: 60 - 69% - നല്ലത് (Good) 

C+: 50 - 59%  -ശരാശരിക്ക് മുകളിൽ (Above Average)

C: 40 - 49% - ശരാശരി (Average)

D+: 30 - 39%  - മാർജിനൽ (Marginal)

D: 20 - 29% - മെച്ചപ്പെടുത്തൽ ആവശ്യമാണ്   (Need Improvement)
E: 20% ൽ താഴെ  മെച്ചപ്പെടുത്തൽ ആവശ്യമാണ്  (Need Improvement)

മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവാണ് കാണുന്നത്. കഴിഞ്ഞ വർഷം ജൂലൈ 14 ന് കേരള എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചിരുന്നു. 99.47%  വിദ്യാർത്ഥികള്‍ കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു.  
വർഷം

SSLC 2021: 4,22,226 വിദ്യാർത്ഥികള്‍ പരീക്ഷയെഴുതി.  വിജയശതമാനം 99.47

SSLC 2020: 4,22,092 വിദ്യാർത്ഥികള്‍ പരീക്ഷയെഴുതി.  വിജയശതമാനം 98.82

SSLC 2019: 4,34,729 വിദ്യാർത്ഥികള്‍ പരീക്ഷയെഴുതി.  വിജയശതമാനം 98.11

പരീക്ഷാഫലം ഇപ്പോള്‍ വിവിധ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.  ഈ  ആറ് വെബ്സൈറ്റിലൂടെ ഫലം (SSLC Result 2022) ലഭിക്കും. 


1. www.prd.kerala.gov.in  

2. result.kerala.gov.in 

3. examresults.kerala.gov.in

4. https://pareekshabhavan.kerala.gov.in  

5. https://sslcexam.kerala.gov.in 

6. https://results.kite.kerala.gov.in

മുകളില്‍ പറഞ്ഞിരിയ്ക്കുന്ന  വെബ്‌സൈറ്റിലൂടെ  എസ്എസ്എൽസി ഫലം അറിയാൻ സാധിക്കും.  

SSLC Result 2022 വളരെ വേഗത്തില്‍ എങ്ങിനെ അറിയാം?

 വെറും  3 ക്ലിക്ക്, പരീക്ഷാഫലം  നിങ്ങളുടെ കൈയില്‍...!!

1. മുകളിൽ നൽകിയിരിക്കുന്ന ഏതെങ്കിലും  വെബ്സൈറ്റില്‍  പ്രവേശിക്കുക.

2. SSLC അഡ്മിറ്റ് കാർഡില്‍ നൽകിയിരിക്കുന്ന നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ഒപ്പം ജനന തിയതി രേഖപ്പെടുത്തേണ്ട കോളത്തില്‍ അതും രേഖപ്പെടുത്തുക 

3. റോൾ നമ്പറും ജനന തിയതിയും രേഖപ്പെടുത്തിയതിന് ശേഷം സബ്മിറ്റ്  ബട്ടണ്‍ ക്ലിക്ക് ചെയ്യുക,  നിങ്ങളുടെ പരീക്ഷാഫലം കണ്‍ മുന്‍പില്‍....!! 

പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി പ്രിന്‍റ് ഔട്ട്‌ എടുത്ത് സൂക്ഷിക്കാം...   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.


 

 

Read More