Home> Kerala
Advertisement

Kerala SSLC Plus Two Exam 2022 | SSLC പ്ലസ് ടു മോഡൽ പരീക്ഷ തിയതി പ്രഖ്യാപിച്ചു; പൊതുപരീക്ഷ ഏപ്രിൽ മാസത്തിൽ

Kerala SSLC Exam 2022 തിയതി കൂടിയാലോചനയ്ക്ക് ശേഷം അറിയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

Kerala SSLC Plus Two Exam 2022 | SSLC പ്ലസ് ടു മോഡൽ പരീക്ഷ തിയതി പ്രഖ്യാപിച്ചു; പൊതുപരീക്ഷ ഏപ്രിൽ മാസത്തിൽ

തിരുവനന്തപുരം : SSLC പ്ലസു ടു പൊതുപരീക്ഷ ഏപ്രിൽ മാസത്തിലാകാൻ സാധ്യത. SSLC പ്ലസ് ടു VHSE മോഡൽ പരീക്ഷ തിയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. മാർച്ച് 16ന് മോഡൽ പരീക്ഷ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. 

അതേസമയം മോഡൽ പരീക്ഷയുടെ വിശദമായ ടൈം ടേബിൾ പിന്നീട് പുറത്തിറക്കും. പൊതുപരീക്ഷ തിയതി കൂടിയാലോചനയ്ക്ക് ശേഷം അറിയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. 

ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ ഇത്തവണ വാർഷിക പരീക്ഷ ഉണ്ടാകും തിയതി പീന്നിട് അറിയിക്കുന്നതാണ് മന്ത്രി കൂട്ടി ചേർത്തു. കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസ് വരെ വാർഷിക പരീക്ഷ നടത്താതെ ഓൾപാസ് നൽകുകയായിരുന്നു. 

ALSO READ : ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്; ഹാജർ നിർബന്ധം, വൈകുന്നേരം വരെ ക്ലാസുകൾ

കൂടാതെ ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ സ്കൂളുകൾ തുറക്കും. 21 മുതൽ ഹാജർ നിർബന്ധം. വൈകുന്നേരം വരെ ക്ലാസുകൾ. എല്ലാ ക്ലാസിലും ഇത്തവണ വാർഷിക പരീക്ഷ നടത്തും. SSLC, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ. 21 മുതൽ എല്ലാ ക്ലാസുകളും വൈകിട്ട് വരെ. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ച വരെ. പ്രീ പ്രൈമറി ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രം ക്ലാസിൽ.

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണെന്ന മന്ത്രി പറഞ്ഞു.

ALSO READ : Covid Vaccination of Children : കുട്ടികളുടെ വാക്‌സിനേഷന്റെ ഒന്നാം ഡോസ് 75 ശതമാനം പൂർത്തിയതായി ആരോഗ്യ മന്ത്രി

ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തും. ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

10, 12 ക്ലാസുകളിലെ  പാഠഭാഗങ്ങൾ  ഫെബ്രുവരി  28 നകം  പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ  ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More