Home> Kerala
Advertisement

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സംസ്ഥാനത്തെ 8 ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ 8 ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. 

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. 

ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും സ്കൂളുകളില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതുമാണ് അവധി നല്‍കാന്‍ കാരണം. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഐസിഎസ്‌ഇ, സിബിഎസ്‌ഇ സ്കൂളുകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. അംഗന്‍ വാടികള്‍ക്കും അവധി ബാധകമാണ്

ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പാരാമെഡിക്കല്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്‍റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

എല്‍.എസ്.ജി.ഡി അസിസ്റ്റന്‍റ് എന്‍ജിനീയറും ഓവര്‍സിയറും സ്കൂളുകള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച്‌ അതാത് പഞ്ചായത്ത് സെക്രട്ടറിക്കും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനും റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നഗരസഭകളിലെ സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌ കോര്‍പ്പറേഷന്‍ എ.ഇമാരും റിപ്പോര്‍ട്ട് നല്‍കണം.

 

Read More