Home> Kerala
Advertisement

സംസ്ഥാനത്തിനെതിരായ പ്രചരണങ്ങളെ ചെറുക്കാന്‍ ശബ്ദവും വേദിയും ആവശ്യമെന്ന് സക്കറിയ

കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമെന്നു സ്ഥാപിക്കാന്‍ മോദി സർക്കാർ ശ്രമിക്കുമ്പോൾ അതല്ലെന്നു പറയാൻ തലസ്ഥാന നഗരിയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ആവശ്യമാണെന്നു സാഹിത്യകാരൻ സക്കറിയ. അധികാരശബ്ദത്തെ ചോദ്യം ചെയ്യുകയെന്ന പ്രഥമ ദൗത്യം മാധ്യമങ്ങൾ മറന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ-മലയാള മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് ക്ലബ് ഡൽഹിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനെതിരായ പ്രചരണങ്ങളെ ചെറുക്കാന്‍ ശബ്ദവും വേദിയും ആവശ്യമെന്ന് സക്കറിയ

ന്യൂഡൽഹി: കേരളം  രാഷ്ട്രീയ കൊലപാതകങ്ങളുടെ  കേന്ദ്രമെന്നു സ്ഥാപിക്കാന്‍ മോദി സർക്കാർ ശ്രമിക്കുമ്പോൾ  അതല്ലെന്നു പറയാൻ തലസ്ഥാന  നഗരിയിൽ  മാധ്യമപ്രവർത്തകരുടെ  കൂട്ടായ്മ  ആവശ്യമാണെന്നു  സാഹിത്യകാരൻ  സക്കറിയ. അധികാരശബ്ദത്തെ  ചോദ്യം ചെയ്യുകയെന്ന പ്രഥമ ദൗത്യം മാധ്യമങ്ങൾ മറന്നുപോകുന്നുവെന്നും  അദ്ദേഹം പറഞ്ഞു. ദേശീയ-മലയാള മാധ്യമങ്ങളിൽ  പ്രവർത്തിക്കുന്ന  മലയാളി മാധ്യമപ്രവർത്തകരുടെ  കൂട്ടായ്മയായ കേരള  പ്രസ് ക്ലബ് ഡൽഹിയുടെ  ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം.   

ഡൽഹിയിലെത്തുന്ന മാധ്യമപ്രവർത്തകർക്ക്  ഒരു അനിശ്ചിതത്വമുണ്ടാകും. അധികാരം  പാമ്പുപോലെ  ചുറ്റിയിരിക്കുന്ന ഇടമാണിത്. ധാർമികതയും  നീതിയുമെല്ലാം  പലപ്പോഴും  വിസ്മരിക്കപ്പെടാം. എന്നാൽ ജനങ്ങളോടുള്ള കൂറ് തിരിച്ചറിയുകയാണു പ്രധാനം. അത്തരമൊരു മനസാക്ഷി ഉണ്ടാക്കിയെടുക്കാനാണു  ശ്രമിക്കേണ്ടത്.  അതു കേരത്തിൽ  പൂർണമായി  ഇല്ലാതായെന്നും  സക്കറിയ വിമർശിച്ചു. ടെലിവിഷനുകളിലെ വൈകുന്നേരത്തെ ചർച്ചകളുമായി  മൽസരിക്കാനാണു  പത്രങ്ങളും  ശ്രമിക്കുന്നത്. അധികാര വലയത്തിന്റെ  പ്രഭയിൽപ്പെടുമ്പോൾ  കേരളത്തിന്റെ  താൽപര്യം  പലപ്പോഴും  തെറ്റിധരിക്കപ്പെടുന്നു. മന്ത്രിമാരും മറ്റും പറയുന്നതാണോ സംസ്ഥാനത്തിന്റെ  താൽപര്യമെന്നു തിരിച്ചറിയണം. സംസ്ഥാനത്തിനെതിരായ പ്രചരണങ്ങളെ ചെറുക്കാൻ ഒരു നാക്ക്, വാക്ക്, ശബ്ദം, വേദി ആവശ്യമാണെന്നും സക്കറിയ വ്യക്തമാക്കി. പത്രക്കാരല്ലാതെ വേറെയാരാണ് ഇതു പറയുക. fallbacks

സർക്കാരിന്റെയും  രഹസ്യന്വേഷണ  വിഭാഗത്തിന്റെയും  വാചകങ്ങൾ ഏറ്റുപിടിക്കുന്നവരായി  പുതിയ കാലത്തു മാധ്യമങ്ങൾ മാറുന്നു. പേടിയുടെ മതിൽക്കെട്ടുകൾക്കുള്ളിൽ നിന്നാണു മാധ്യമങ്ങൾ ഇന്നു ജോലി ചെയ്യുന്നത്. അധികാരത്തിനു മുന്നിൽ കിടുങ്ങിപ്പോകുന്നു. ഇതിനെതിരെ എങ്ങനെ നിലകൊള്ളാമെന്നതിന്റെ കേരള മോഡൽ നമുക്കു മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതങ്ങളിൽ വിശ്വസിക്കുമ്പോഴും ഭൂരിഭാഗം മലയാളികളും മതേനിരപേക്ഷ ആശയങ്ങളിൽ അടിയുറച്ചാണു ജീവിക്കുന്നത്. ഇതിനെ അട്ടിമറിക്കാൻ ആരെല്ലാമോ ചേർന്നു ശ്രമിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എന്തു സംഭവിച്ചാലും  മതനിരപേക്ഷത പുലർത്തുന്ന സംസ്ഥാനമെന്ന നിലയിൽ കേരളം ബാക്കിയുണ്ടാകുമെന്നാണു തന്റെ വിശ്വാസമെന്നും സക്കറിയ അഭിപ്രയപ്പെട്ടു. മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്ന രീതിയിലാണു പല മാധ്യമങ്ങളും ഇന്നു പ്രവർത്തിക്കുന്നത്. ഈ ഘട്ടത്തിൽ ഇത്തരമൊരു കൂട്ടായ്മയ്ക്കു പ്രസക്തിയേറെയുണ്ടന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മലയാളി മാധ്യമകൂട്ടായ്മയുടെ  പ്രസിദ്ധീകരണമായ  ഡൽഹി സ്കെച്ചസ് ചടങ്ങിൽ  പ്രകാശനം ചെയ്തു. fallbacks

കേരള പ്രസ് ക്ലബ് ഡൽഹി പ്രസിഡന്റ് ജോമി തോമസ്  അധ്യക്ഷനായിരുന്നു.  മുതിർന്ന മാധ്യമപ്രവർത്തകരായ  കുഞ്ചു, എം. മാധവൻ, എ.ജെ. ഫിലിപ്പ്, വി.കെ. ചെറിയാൻ, ജോർജ് കള്ളിവയലിൽ, പി. പുരുഷോത്തമൻ, എ.എസ്. സുരേഷ് കുമാർ, ലിഷ അന്ന എന്നിവർ പ്രസംഗിച്ചു

Read More