Home> Kerala
Advertisement

സ്ത്രീകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി എം.എം മണി

സ്ത്രീകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി എം.എം മണി. സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ താന്‍ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. പ്രസംഗത്തിൽ പറഞ്ഞത് എഡിറ്റ് ചെയ്തു തനിക്കെതിരേ ഉപയോഗിച്ചു.

സ്ത്രീകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി എം.എം മണി

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി എം.എം മണി. സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ താന്‍ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. പ്രസംഗത്തിൽ പറഞ്ഞത് എഡിറ്റ് ചെയ്തു തനിക്കെതിരേ ഉപയോഗിച്ചു. 

ചില മാധ്യമപ്രവർത്തകർക്ക് തന്നോടു വിരോധമുണ്ട്. തൂക്കിക്കൊല്ലാൻ വിധിക്കുമ്പോ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കുമെന്നും മണി നിയമസഭയിൽ വിശദീകരിച്ചു. തങ്ങളെ മോശമായി ചിത്രീകരിച്ച മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമക്കാര്‍ നടത്തുന്ന സമരത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മണി.

പൊമ്പിള ഒരുമൈ പ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.  പൊമ്പിളൈ ഒരുമയുടെ സമരത്തില്‍ നാല് പേര്‍ മാത്രമാണ് ഉള്ളത്. സ്ത്രീകളോട് ആദരവ് മാത്രമാണ് ഉള്ളത്. തന്നെയും പാർട്ടിയേയും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

എന്നാൽ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മണിയുടെ രാജി ആവശ്യപ്പെട്ടു പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്.

Read More