Home> Kerala
Advertisement

തോമസ് ചാണ്ടിയുടെ വെല്ലുവിളി: മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു

മാര്‍ത്താണ്ഡം കായലിയേക്കുള്ള വഴി ഇനിയും നികത്തുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അതൃപ്തി. അതൃപ്തി അറിയിച്ചു. നിയമം ആരു ലംഘിച്ചാലും സംരക്ഷിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ വെല്ലുവിളി: മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിയേക്കുള്ള വഴി ഇനിയും നികത്തുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അതൃപ്തി.  അതൃപ്തി അറിയിച്ചു. നിയമം ആരു ലംഘിച്ചാലും സംരക്ഷിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ പിന്തുണച്ച ഇടതു മുന്നണി മന്ത്രിയുടെ വെല്ലുവിളിയോടെ കടുത്ത പ്രതിരോധത്തിലായി. മാത്രമല്ല വെല്ലുവിളി നടത്തിയത് ജനജാഗ്രതാ യാത്രയിലായിരുന്നു എന്നത് മുന്നണിക്ക് കൂടുതൽ ക്ഷീണമാവുകയും ചെയ്തു. മന്ത്രിസഭാ യോഗത്തിന് ശേഷം മുറിയിൽ വിളിച്ചു വരുത്തിയാണ് വെല്ലുവിളി പ്രസംഗത്തിലുളള അതൃപ്തി മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടിൽമേലുള്ള നിയമോപദേശം കിട്ടിയാൽ യുക്തമായ തീരുമാനമെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ക്യാപ്റ്റനായ ജനജാഗ്രത വേദിയിൽ നടത്തിയ വെല്ലുവിളി പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കി. അതേ സമയം മുന്നണി മര്യാദയെന്ന കാരണം പറഞ്ഞ് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സി.പി.ഐ മൗനം പാലിക്കുന്നു. 

മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാര്‍ ആരും ഈ വിഷയം ഉന്നയിച്ചതുമില്ല. അതേ സമയം അന്തസില്ലാതെ എ.ജി പ്രതികരിച്ചുവെന്ന് വിമര്‍ശനവുമായി സി.പി.ഐ  മുഖപത്രം ലേഖനമെഴുതി. ലേഖനം പാര്‍ട്ടി നിലപാടെന്ന് കാനം വിശദീകരിക്കുമ്പോള്‍ അഭിഭാഷകനെ നിശ്ചയിക്കുന്നത് എ.ജിയാണെന്ന് നിയമമമന്ത്രി പ്രതികരിച്ചു. മാത്രമല്ല എ.ജിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി നിഴൽ യുദ്ധം നടത്തുന്നുവെന്നും, മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നും തോമസ് ചാണ്ടിയുടേത് മന്ത്രി സ്റ്റൈലിലുള്ള ഗുണ്ടായിസമാണെന്നും സുധീരൻ ആരോപിച്ചു.

Read More