Home> Kerala
Advertisement

കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശത്തും മലയോരമേഖലയിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.

 കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശത്തും മലയോരമേഖലയിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.

16 ന് രാവിലെ വരെ സംസ്ഥാനത്ത് പരക്കെ മഴപെയ്യും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്കും സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. ജാഗ്രതയും മുൻകരുതലും വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിപ്പ് നൽകിയിട്ടുണ്ട്. വെള്ളക്കെട്ടും മണ്ണിടിച്ചിലുമടക്കം അടിയന്തര സാഹചര്യം നേരിടാൻ ജില്ലാതല ജാഗ്രതാ സമിതികൾ സജ്ജമാകണം. തുലാവര്‍ഷത്തിന് മുന്നോടിയായി പെയ്യുന്ന മഴ അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് കൂട്ടൽ. അതുകഴിഞ്ഞാൽ മാത്രമെ വടക്ക് കിഴക്കൻ കാലവര്‍ഷം കേരളത്തിലെത്തൂ. ഫിലിപ്പീൻസ് തീരത്തെ ന്യൂനമർദ്ദമാണ് ഇപ്പോഴുളള മഴക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

Read More