Home> Kerala
Advertisement

തോമസ് ചാണ്ടിക്കെതിരെ കേന്ദ്രത്തില്‍ പരാതി നല്‍കും; കുമ്മനം രാജശേഖരൻ

മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും നടപടിയെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭൂമാഫിയക്കുവേണ്ടിയാണ് എല്‍ഡിഎഫ് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി രാജിവെയ്ക്കുന്നതുവരെ ബിജെപി സമരം നടത്തുമെന്നും കേന്ദ്ര ഏജന്‍സികള്‍ ഇതിനെ ഗൌരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

 തോമസ് ചാണ്ടിക്കെതിരെ കേന്ദ്രത്തില്‍ പരാതി നല്‍കും; കുമ്മനം രാജശേഖരൻ

തിരുവല്ല: മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും നടപടിയെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭൂമാഫിയക്കുവേണ്ടിയാണ് എല്‍ഡിഎഫ് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  മന്ത്രി രാജിവെയ്ക്കുന്നതുവരെ ബിജെപി സമരം നടത്തുമെന്നും കേന്ദ്ര ഏജന്‍സികള്‍ ഇതിനെ ഗൌരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.  

മാത്രമല്ല ഇതിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. മാർത്താണ്ഡം കായലിന് സമീപം തോമസ് ചാണ്ടി അനധികൃതമായി വാങ്ങി നികത്തിയ സ്ഥലം അദ്ദേഹം സന്ദർശിച്ചിരുന്നു. 

Read More