Home> Kerala
Advertisement

'പൊമ്പിളൈ ഒരുമൈ'യോട് മാപ്പു പറയില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വെയ്ക്കും: എം.എം മണി

ഇടുക്കിയിലെ ഹർത്താൽ അനാവശ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. .പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്.

'പൊമ്പിളൈ ഒരുമൈ'യോട് മാപ്പു പറയില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വെയ്ക്കും: എം.എം മണി

ഇടുക്കി: ഇടുക്കിയിലെ ഹർത്താൽ അനാവശ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. .പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങള്‍  തന്‍റെ വാക്കുകള്‍  വളച്ചൊടിച്ചതാണ്.

നേരത്തേ കുടിയേറ്റം ഒഴിപ്പിക്കാന്‍ നിയോഗിതനായ സുരേഷ്‌കുമാറിനും ഇപ്പോള്‍ അക്കാര്യം ചെയ്തു കൊണ്ടിരിക്കുന്ന സബ്കളക്ടര്‍ക്കും എതിരേ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളില്‍ ഉറച്ചു നില്‍ക്കുന്നതായും എംഎം മണി വ്യക്തമാക്കി. 

തന്‍റെ പ്രസംഗത്തെ പറ്റി പരാതി ഉണ്ടായപ്പോള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതാണ്. . അേതാടെ ആ അധ്യായം അവസാനിച്ചു. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരസ്ഥലത്ത് പോകില്ല. അവരെ നേരിട്ട് കണ്ട് മാപ്പ് പറയില്ല. അതിന്‍റെ ആവശ്യമില്ല. സമരം അവസാനിപ്പിക്കണോയെന്ന് ചിന്തിക്കേണ്ടത് അവരെ ഇരുത്തിയവര്‍ തന്നെയാണെന്നും മണി വ്യക്തമാക്കി. 

എന്‍ഡിഎ ഇടുക്കിയില്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണ്. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നാലും ശൈലി മാറ്റില്ല. ഭൂപ്രശ്നത്തിലും ജനങ്ങളുടെ പ്രശ്നത്തിലും വിട്ടുവീഴ്ചയൊന്നുമില്ല. സിപിഐയെ ഞാൻ പറയാഞ്ഞത് അറിഞ്ഞൂടാഞ്ഞിട്ടല്ല. മുന്നണി മര്യാദ ലംഘിച്ച് സിപിഐയെക്കുറിച്ച് ഒന്നും പറയില്ലെന്നും മണി പറഞ്ഞു.

താൻ ഭൂമി കൈയേറി എന്ന നിലയിലാണ് വാർത്തകൾ വരുന്നത്. മാധ്യമങ്ങളും ഭരണത്തിലെ ചിലരും ഇതിന് പ്രചാരണം നൽകുന്നു. ഞാൻ അർഹതയില്ലാത്ത ഒന്നും ചെയ്തിട്ടില്ല. താന്‍ ഒരു സാധാരണക്കാരനാണ്. 

മൂന്നാറിലെ ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെട്ട ദീര്‍ഘകാലമായ പഴക്കമുണ്ട്. പൊതു പ്രവര്‍ത്തനം നടത്തുകയും ജനങ്ങള്‍ക്കൊപ്പം നില നില്‍ക്കുകയും ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്യുന്നതിനാല്‍ മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും താന്‍ എല്ലാറ്റിനും മുകളില്‍ തന്നെ നില്‍ക്കും. മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നാലും ശൈലി മാറ്റില്ലെന്നും പറഞ്ഞു.

Read More