Home> Kerala
Advertisement

Kerala In Car Dining : സംസ്ഥാനത്ത് കെടിഡിസി ' ഇന്‍ കാര്‍ ഡൈനിംഗ് ' സൗകര്യം ആരംഭിക്കുന്നു

'ഇൻ കാർ ഡൈവിംഗി'ൻ്റെ ഉദ്ഘാടനം ജൂൺ 30 ന് വൈകുന്നേരം നാലു മണിക്ക് കായംകുളം ആഹാർ റസ്റ്റോറൻ്റിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് (Mohammed Riyas) നിർവ്വഹിക്കും.

Kerala In Car Dining : സംസ്ഥാനത്ത് കെടിഡിസി ' ഇന്‍ കാര്‍ ഡൈനിംഗ് ' സൗകര്യം ആരംഭിക്കുന്നു

Thiruvananthapuram : സംസ്ഥാനത്ത് കെടിഡിസി ഹോട്ടലുകളിൽ (KTDC Hotels) 'ഇൻ കാർ ഡൈനിംഗ് '(In Car Dining)  സൗകര്യം ആരംഭിക്കുന്നു. കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കാനാണ് പുതിയ പദ്ധതി. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള 'ഇൻ കാർ ഡൈനിംഗ് സൗകര്യമാണ് കെ ടി ഡി സി ഒരുക്കുന്നത്. 

കെ ടി ഡി സിയുടെ (KTDC) തെരഞ്ഞെടുക്കപ്പെട്ട റസ്റ്റോറൻ്റുകളിൽ മാത്രമാണ് 'ഇൻ കാർ ഡൈനിംഗ് ' എന്ന നൂതന പരിപാടിക്ക് തുടക്കമാകുന്നത്.  'ഇൻ കാർ ഡൈവിംഗി'ൻ്റെ ഉദ്ഘാടനം ജൂൺ 30 ന് വൈകുന്നേരം നാലു മണിക്ക് കായംകുളം ആഹാർ റസ്റ്റോറൻ്റിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് (Mohammed Riyas) നിർവ്വഹിക്കും. 

ALSO READ: New Lpg Connection: പുതിയതായി നിർമിക്കുന്ന ഫ്‌ളാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിന് എൽ.പി.ജി കണക്ഷൻ

കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ (Kannur) ധർമ്മശാല എന്നിവിടങ്ങളിലെ കെ ടി ഡി സി ആഹാർ റസ്റ്റോറൻ്റുകളിലും ഇതോടൊപ്പം ' ഇന്‍ കാര്‍ ഡൈനിംഗ് ' ആരംഭിക്കും. പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ ഹോട്ടലുകളിൽ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കും.  

ALSO READ: പ്ലാച്ചിമട കൊവിഡ് ചികിത്സാകേന്ദ്രം സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യേണ്ട. കൂടാതെ ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കും. കോവിഡ് വ്യാപിക്കുന്ന സാഹചര്യം കുറക്കാനാണ് ഈ പരിപാടിക്ക് തുടക്കം കുറിക്കുന്നത്.

ALSO READ: സർക്കാർ സ്കൂളുകളിലെ ജീവനക്കാർ അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിക്കണം

 കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അറിയിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് കെടിഡിസി ഹോട്ടലുകളെ ഉപയോഗിച്ച്  ഈ പദ്ധതി നടപ്പിലാക്കുന്നത്.  പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിംഗ് തുടങ്ങാനും ആലോചിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More