Home> Kerala
Advertisement

ഒഡീഷയെ എല്ലാ രീതിയിലും സഹായിക്കാന്‍ തയ്യാര്‍: മുഖ്യമന്ത്രി

കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന ഒഡിഷയെ എല്ലാ രീതിയിലും സഹായിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒഡീഷയെ എല്ലാ രീതിയിലും സഹായിക്കാന്‍ തയ്യാര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന ഒഡിഷയെ എല്ലാ രീതിയിലും സഹായിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ചുഴലിക്കാറ്റിന് ഇരയായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും ഇതുസംബന്ധിച്ച‌് ഒഡിഷ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സഹായഹസ്തവുമായി ഒഡീഷയും എത്തിയിരുന്നു. 

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ഫോനി കൊടുങ്കാറ്റ് ഒഡിഷയെ വിറപ്പിച്ച്‌ കടന്ന് പോയത്. കനത്ത നാശനഷ്ടമാണ് ഫോനി സംസ്ഥാനത്ത് വിതച്ചത്. 11 ലക്ഷത്തോളം പേരെയാണ് സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. അതിനാല്‍ ആളപായം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു. സംസ്ഥാനം ഇത്രയധികം മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടും 16 ജീവനുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ പുരി നഗരത്തില്‍ വന്‍ നാശമാണ് ഫോനി ചുഴലിക്കാറ്റില്‍ സംഭവിച്ചിരിക്കുന്നത്.

1086 കോടിയുടെ കേന്ദ്ര ദുരിതാശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More