Home> Kerala
Advertisement

മരടിലെ ഫ്ലാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ട്: ഗവര്‍ണര്‍

ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് ആലോചിക്കുകയാണെന്നും കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ എങ്ങനെയായിരിക്കും ഇടപെടുകയെന്ന്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

മരടിലെ ഫ്ലാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ട്: ഗവര്‍ണര്‍

കൊച്ചി: സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 

ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് ആലോചിക്കുകയാണെന്നും കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ എങ്ങനെയായിരിക്കും ഇടപെടുകയെന്ന്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണനെ കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗവര്‍ണര്‍ എന്ന നിലയില്‍  ഒരു ഇന്‍സ്‌പെക്ടര്‍ ആയി പ്രവര്‍ത്തിക്കുകയല്ല തന്‍റെ ജോലിയെന്നും പകരം ഒരു മേല്‍നോട്ടക്കാരനായി സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവസാന ആളുകളിലേയ്ക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, തന്‍റെ കാഴ്ചപാടുകള്‍ അടിച്ചേല്‍പ്പിക്കില്ലയെന്നും സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ഗവര്‍ണറുടെ പ്രധാന ജോലിയെന്നും അദ്ദേഹം പറഞ്ഞു.  

നേരത്തെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്‍കിയ കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ എല്ലാവരും ഫ്ലാറ്റുകള്‍ വിട്ടു പോകണമെന്നാണ് നിര്‍ദേശം.

Read More