തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍!!
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന സവാള എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി നാസിക്കില്‍നിന്ന് സവാള എത്തിക്കും. 50 ടണ്‍ സവാളയാണ് എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയില്‍ വില്‍ക്കും. നാഫെഡ് നല്കുന്ന വിലയും ചരക്ക് കേരളത്തില്‍ എത്തിക്കാനുള്ള ചെലവും കണക്കാക്കിയാകും വില നിശ്ചയിക്കുക. ലാഭം എടുക്കേണ്ടതില്ലന്നാണ് സര്‍ക്കാര്‍ തീരുമാനം.
വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില.
രാജ്യത്തെ പ്രമുഖ സവാള ഉത്പാദക സംസ്ഥാനങ്ങളായ കര്‍ണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ കനത്ത മഴകാരണം വിളനാശമുണ്ടായതാണ് വില ഉയരാനിടയാക്കിയത്. കൂടാതെ, മാര്‍ക്കറ്റിലെ ഉത്പന്നകമ്മി മുന്നില്‍ക്കണ്ട് ഇടനിലക്കാര്‍ നടത്തിയ പൂഴ്ത്തിവയ്പ്പും വിലകൂടാന്‍ കാരണമായി.
അതേസമയം, സവാള വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടിരുന്നു. സവാള കയറ്റുമതി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയില്‍ ഉള്ളത്. ഓഗസ്റ്റില്‍ കിലോയ്ക്ക് 28 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 20ന് ശേഷമാണ് വില 60 രൂപയ്ക്ക് മുകളിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ സവാള വില 80ല്‍ എത്തിനില്കുകയാണ്.
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് കിലോ 23.90 രൂപയ്ക്ക് സവാള വിറ്റുതുടങ്ങി.