Home> Kerala
Advertisement

Bus Charge: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടാൻ സാധ്യത; വിഷയത്തിൽ ഇടത് മുന്നണി യോഗത്തിൽ ധാരണയായി

കൂടാതെ വിഷയത്തിൽ തീരുമാനം എടുക്കാൻ യോഗം മുഖ്യമന്ത്രിയോടും (Chief Minister) ഗതാഗത മന്ത്രിയോടും (Transport Minister) ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

Bus Charge: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടാൻ സാധ്യത; വിഷയത്തിൽ ഇടത് മുന്നണി യോഗത്തിൽ ധാരണയായി

THiruvananthapuram : സംസ്ഥാനത്ത് ബസ് ചാർജ് (Bus Charge) ഉടൻ വർധിപ്പിച്ചേക്കും. ഇന്നലെ ചേർന്ന ഇടത് മുന്നണി യോഗത്തിൽ വിഷയം ചർച്ചയായി. വിഷയത്തിൽ യോഗം ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ വിഷയത്തിൽ തീരുമാനം എടുക്കാൻ യോഗം മുഖ്യമന്ത്രിയോടും (Chief Minister) ഗതാഗത മന്ത്രിയോടും (Transport Minister) ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസ്‌ ഉടമകൾ പണിമുടക്ക് ആരംഭിക്കാൻ ഒരുങ്ങുകയായിരിക്കുന്നു.

എന്നാൽ നിരക്ക് കൂട്ടാമെന്ന് അറിയിച്ചതോടെയാണ് പണിമുടക്ക് [പിൻവലിച്ചത് . നിരവധി അവശ്യങ്ങളായിരുന്നു പണിമുടക്കിന് മുന്നോടിയായി ബസ് ഉടമകൾ മുന്നോട്ട് വെച്ചിരുന്നത്.  ഇതിൽ മിനിമം ചാർജ് 12 രൂപ ആകണമെന്നും, വിദ്യാർഥികളുടെ കൺസഷൻ തുക മിനിമം ആറ് രൂപയെങ്കിലും ആയി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ALSO READ: സംസ്ഥാനത്ത് മിനിമം ബസ് ചാർജ്ജ് പത്തു രൂപ ; തീരുമാനം ഉടൻ

ഇതിൽ മിനിമം ചാർജ് വർധിപ്പിക്കുക എന്ന ആവശ്യത്തിലാണ് എൽഡിഎഫ് ഉദ്യോഗ ധാരണയിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അംഗീകരിച്ചാണ്. വിദ്യാർഥികളുടെ (students) യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും വിശദമായ ‌കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. 

ALSO READ: Breaking...!! Bus Strike: ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്​ സമരം പിന്‍വലിച്ചു

 

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. 

മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ നിരത്തിയ ആവശ്യങ്ങൾ. 

ALSO READ: Bank Holidays in November 2021: ഈ ആഴ്ച 5 ദിവസം ബാങ്കുകൾക്ക് അവധി! 

കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളുവെന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More