Home> Kerala
Advertisement

ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 130 കോടി രൂ​പ അ​നു​വ​ദി​ച്ചു

പെ​ൻ​ഷ​നി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ കെ​എ​സ്ആ​ർ​ടി​സി​യി​ലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 130 കോടി രൂ​പ അ​നു​വ​ദി​ച്ചു. എ​ല്ലാ​മാ​സ​വും ന​ൽ​കു​ന്ന​ 30 കോ​ടി​ക്ക് പു​റമേ​യാ​ണി​ത്. ഒരു മാസത്തെ പെന്‍ഷനും ശമ്പളവും ഇന്നും നാളെയുമായി വിതരണം ചെയ്യുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 130 കോടി രൂ​പ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​നി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ കെ​എ​സ്ആ​ർ​ടി​സി​യി​ലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 130 കോടി രൂ​പ അ​നു​വ​ദി​ച്ചു. എ​ല്ലാ​മാ​സ​വും ന​ൽ​കു​ന്ന​ 30 കോ​ടി​ക്ക് പു​റമേ​യാ​ണി​ത്. ഒരു മാസത്തെ പെന്‍ഷനും ശമ്പളവും ഇന്നും നാളെയുമായി വിതരണം ചെയ്യുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

സർക്കാർ അനുവദിച്ച 130 കോ​ടി രൂ​പ ലഭിക്കുന്നതോടെ ശമ്പളം, പെൻഷൻ വിതരണം ആരംഭിക്കും. പത്തനംതിട്ടയിലെ കേസ് തീർപ്പായാൽ ഒരുമാസത്തെ കുടിശികയും തീർക്കാമെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ മുടക്കത്തിനെതിരെ വിരമിച്ച ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. കൂടാതെ, വിഷയത്തില്‍ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി​യി​ലെ പെ​ൻ​ഷ​ൻ​കാ​ർ ചീ​ഫ് ഓ​ഫീ​സി​ന് മു​ന്‍പിൽ അ​നി​ശ്ചി​ത​കാ​ല ധ​ർ​ണ​യി​ലാ​യി​രു​ന്നു. 42,000 ഓളം കുടുംബങ്ങളാണ് പെന്‍ഷന്‍ വിതരണം തടസപ്പെട്ടതിന്‍റെ പേരില്‍ ദുരിതമനുഭവിക്കുന്നത്.

Read More