Home> Kerala
Advertisement

പ്രളയക്കെടുതി: ആഘോഷങ്ങളില്ലാതെ ഒരുവര്‍ഷം; ചലച്ചിത്രമേളയും സ്കൂള്‍ കലോത്സവവും റദ്ദാക്കി

സര്‍ക്കാരിന്റെ ഫണ്ട്‌ ഉപയോഗിച്ച് നടത്തുന്ന എല്ലാ പരിപാടികള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹ അറിയിച്ചു.

പ്രളയക്കെടുതി: ആഘോഷങ്ങളില്ലാതെ ഒരുവര്‍ഷം; ചലച്ചിത്രമേളയും സ്കൂള്‍ കലോത്സവവും റദ്ദാക്കി

തിരുവനന്തപുരം: പ്രളയത്താല്‍ തകര്‍ന്ന കേരളത്തില്‍ ഒരു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി.

ഡിസംബറില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്രമേളയും സ്കൂള്‍, സര്‍വകലാശാല കലോത്സവങ്ങളും ഇത്തവണയുണ്ടാകില്ല. സര്‍ക്കാര്‍ നടത്തുന്ന എല്ലാ ആഘോഷങ്ങളും ഒരുവര്‍ഷത്തേക്ക് ഉപേക്ഷിക്കാനാണ് തീരുമാനം.

ഇതിനായി നീക്കിവെച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.

വിനോദ സഞ്ചാര വകുപ്പിന്‍റെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഫണ്ട്‌ ഉപയോഗിച്ച് നടത്തുന്ന എല്ലാ പരിപാടികള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹ അറിയിച്ചു.

Read More