Home> Kerala
Advertisement

ചെങ്ങന്നൂരിൽ സ്ഥിതി ഭേദം; പാണ്ടനാട് മേഖലയിൽ ബഹുഭൂരിപക്ഷം പേരെയും ഒഴിപ്പിച്ചു

കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും മറ്റ് കേന്ദ്ര-സംസ്ഥാന സേനകളും നടത്തിയ രക്ഷാപ്രവർത്തനം വിജയം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചെങ്ങന്നൂരിൽ സ്ഥിതി ഭേദം; പാണ്ടനാട് മേഖലയിൽ ബഹുഭൂരിപക്ഷം പേരെയും ഒഴിപ്പിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ നിലവിലെ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌. പാണ്ടനാട് മേഖലയിൽ നിന്ന് ബഹുഭൂരിപക്ഷം പേരെയും ഒഴിപ്പിച്ചുവെന്ന് ദുരന്തത്തിനിരയായ അഖിൽ സൂചിപ്പിച്ചു.
 
കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും മറ്റ് കേന്ദ്ര-സംസ്ഥാന സേനകളും നടത്തിയ രക്ഷാപ്രവർത്തനം 
വിജയം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഒറ്റപ്പെട്ട വീടുകളിൽ പോലും എത്തി ആളുകളെ രക്ഷപെടുത്താൻ കഴിഞ്ഞതായും, മത്സ്യത്തൊഴിലാളികള്‍ നല്‍കിയ സേവനം വളരെ വലുതായിരുന്നുവെന്നും അഖിൽ വ്യക്തമാക്കി.

ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകളിലെ വീടുകൾക്കുള്ളിൽ ആളപായം ഇല്ല. വെള്ളത്തിൽ ആരെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ മാത്രമേ ആളപായത്തിന് സാധ്യത ഉള്ളൂവെന്നും രക്ഷാപ്രവര്‍ത്താനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ സൂചിപ്പിക്കുന്നു. 

അതേസമയം തിരുവൻവണ്ടൂർ, ഇടനാട് പ്രദേശങ്ങളിലെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല.

Read More