Home> Kerala
Advertisement

താരസംഘടന പ്രകടിപ്പിക്കുന്നത് പുരുഷാധിപത്യ വാഴ്ചയുടെ അശ്ലീല ഭാവം: മന്ത്രി തോമസ് ഐസക്

താരസംഘടന പ്രകടിപ്പിക്കുന്നത് പുരുഷാധിപത്യ വാഴ്ചയുടെ അശ്ലീല ഭാവം: മന്ത്രി തോമസ് ഐസക്

കോഴിക്കോട്: മലയാള സിനിമയിലെ പുരുഷാധിപത്യ വാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. വനിതാ കൂട്ടായ്മ ഉന്നയിച്ചിട്ടുള്ള വളരെ പ്രസക്തമായ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവര്‍ക്കുണ്ടെന്നും തോമസ്‌ ഐസക് പറഞ്ഞു. 

തന്‍റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. 

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ തുടര്‍ച്ചയായി അവഹേളിക്കുകയുമാണ് താരസംഘടന ചെയ്യുന്നതെന്നും  കുറിപ്പില്‍ പറയുന്നു. ഇത് ഈ സമൂഹം കണ്ടു കൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

തോമസ്‌ ഐസക്കിന്‍റെ ഫേസ്ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണരൂപം:

Read More