Home> Kerala
Advertisement

Kerala Covid Update:പേടിപ്പിക്കുന്ന മരണ കണക്കുകൾ, കേസുകളുടെ എണ്ണത്തിൽ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്ബിളുകളാണ് പരിശോധിച്ചത്

Kerala Covid Update:പേടിപ്പിക്കുന്ന മരണ  കണക്കുകൾ, കേസുകളുടെ എണ്ണത്തിൽ കുറവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 (Covid19) സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ 

ALSO READ: Kerala COVID Update : കോവിഡ് മരണ നിരക്കിൽ കേരളത്തിൽ ആശങ്ക, കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 176 മരണങ്ങൾ, സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,224 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1328 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3943, എറണാകുളം 2771, പാലക്കാട് 1805, തിരുവനന്തപുരം 2572, തൃശൂര്‍ 2493, കൊല്ലം 2086, കോഴിക്കോട് 1881, ആലപ്പുഴ 1709, കോട്ടയം 1217, കണ്ണൂര്‍ 1168, ഇടുക്കി 789, പത്തനംതിട്ട 785, കാസര്‍ഗോഡ് 539, വയനാട് 466 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ: Black Fungus: വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫം​ഗസ് സ്ഥിരീകരിച്ചു; രോ​ഗം സ്ഥിരീകരിച്ചത് ബം​ഗളൂരുവിൽ നിന്ന് എത്തിയ ആൾക്ക്

91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, എറണാകുളം 9, പാലക്കാട്, വയനാട് 6 വീതം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, കൊല്ലം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More