Home> Kerala
Advertisement

രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നു, ജോ​സ് കെ. ​മാ​ണി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പ​നം ഇ​ന്ന്

എല്ലാ കണ്ണുകളും ജോസ് കെ മാണിയിലേയ്ക്ക്... ആ​കാം​ഷ​ക​ള്‍​ക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും വി​രാ​മ​മി​ട്ടുകൊണ്ട് ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം തങ്ങളുടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും....

രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നു,  ജോ​സ് കെ. ​മാ​ണി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പ​നം ഇ​ന്ന്

Kottayam: എല്ലാ  കണ്ണുകളും ജോസ് കെ മാണിയിലേയ്ക്ക്...  ആ​കാം​ഷ​ക​ള്‍​ക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും വി​രാ​മ​മി​ട്ടുകൊണ്ട് ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം തങ്ങളുടെ രാ​ഷ്ട്രീ​യ നി​ല​പാ​ട്  ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും....

രാ​വി​ലെ 11മണിയ്ക്കാണ് നിര്‍ണ്ണായക തീരുമാനം പുറത്തു വരിക. ​ജോ​സ് കെ.​മാ​ണി (Jose K Mani) കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.  

 കെ.​ എം.​ മാ​ണി​ (K M Mani)യുടെ  മ​ര​ണ ശേ​ഷം കോട്ടയം ജില്ല പ്രസിഡന്‍റ്  സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാ​ര്‍​ട്ടി പി​ള​ര്‍​ന്ന​തും, യു​ഡി​എ​ഫി​ല്‍  (UDF) നി​ന്ന് ജോ​സ് വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യ​തു​മെ​ല്ലാം രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ല്‍ വ​ന്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

യു​ഡി​എ​ഫ് വി​ടു​ന്ന​തി​നു മു​ന്നേ ത​ന്നെ ജോ​സ് വി​ഭാ​ഗം എ​ല്‍​ഡി​എ​ഫി​ലേ​ക്ക് (LDF) ചേ​ക്കേ​റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ട​ര്‍​ന്നി​രു​ന്നു.​എ​ന്നാ​ല്‍, ഇ​ത് സംം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യ​പ്പോ​ഴും ഇ​ട​തു നേ​താ​ക്ക​ളോ ജോസ് കെ മാണിയോ  ഇത് സംബന്ധിച്ച് യാതൊരു വിധ  സൂചനയും നല്‍കിയിരുന്നില്ല.

തുടക്കത്തില്‍  ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ എ​ല്‍​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തെ  എ​തി​ര്‍​ത്ത സി​പി​ഐ​യു​ടെ നി​ല​പാ​ടും കാ​ര്യ​ങ്ങ​ള്‍ നീ​ളു​ന്ന​തി​ന് കാ​ര​ണ​മാ​യി. ജോ​സ് വി​ഭാ​ഗ​ത്തെ എ​ല്‍​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​ച്ചി​ട്ട് പ്ര​ത്യേ​കി​ച്ച്‌ നേ​ട്ട​മൊ​ന്നു​മി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​വും കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​മെ​ല്ലാം ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.  അ​തേ​സ​മ​യം, ജോ​സ് കെ മാണി  വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ട​തു പ്ര​വേ​ശ​ന​ത്തി​ന് സി​പി​എം നേ​ര​ത്തെ ത​ന്നെ പ​ച്ച​ക്കൊ​ടി കാട്ടിയിരുന്നു.

ത​ദ്ദേ​ശ- നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്  പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്കുന്ന  അവസരത്തില്‍  ജോ​സ് കെ.​മാ​ണി  വിഭാഗം എ​ല്‍​ഡ​എ​ഫി​ലേ​ക്ക് എ​ന്ന സൂചനയാണ് ലഭിക്കുന്നത്. 

എന്നാല്‍, ഇതിനിടെ ജോ​സ് കെ.​മാ​ണി  വിഭാഗം എ​ല്‍​ഡ​എ​ഫിലേയ്ക്ക് പോകില്ലെന്ന സൂചന നല്‍കി BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇത് മറ്റു പല അഭ്യൂഹങ്ങള്‍ക്കും വഴിതെളിച്ചു. ജോ​സ് കെ.​മാ​ണി  വിഭാഗം  NDAയില്‍ ചേരുമെന്ന് പി ജെ  ജോസഫും  (P J Joseph) ആരോപിച്ചിരുന്നു. 

Also read: പാലാ നഷ്ടമായാല്‍ ആത്മാവ് നഷ്ടം, മുന്നണി തീരുമാനം വെള്ളിയാഴ്ചയ്ക്കകം; ജോസ് കെ മാണി

ജോ​സ് കെ.​മാ​ണി എങ്ങോട്ട് എന്ന  ചോദ്യം രാഷ്ട്രീയ കേരളം ഉന്നയിക്കുമ്പോള്‍ അത്  സ്വയം വ്യക്തമാക്കുക യാണ് ഇന്ന് ജോസ് കെ മാണി...

രാഷ്ട്രീയ കേരളത്തില്‍ പ്രത്യേകിച്ച് മധ്യ കേരളത്തില്‍ ഏറെ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്  (എം). ജോസ് കെ മാണിയുടെ തീരുമാനം  അത് എന്തായാലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പല  നി​ര്‍​ണാ​യ​ക മാറ്റങ്ങള്‍ക്കും  ച​ര്‍​ച്ച​ക​ള്‍​ക്കും രാ​ഷ്ട്രീ​യ കേ​ര​ളം സാ​ക്ഷി​യാ​കു​മെ​ന്നു​റ​പ്പ്...

Read More