Home> Kerala
Advertisement

Kerala Assembly Election 2021: തന്നെ ചാഞ്ചാട്ടക്കാരനെന്ന് വിമർശിച്ച ജയരാജന് ചുട്ടമറുപടിയുമായി Sreenivasan

കഴിഞ്ഞ ദിവസം ട്വന്റി ട്വന്റിയ്ക്ക് (Twenty Twenty) പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയതിന് പിന്നാലെ ശ്രീനിവാസനെ വിമർശിച്ച് കൊണ്ട് സിപിഎം നേതാവ് ജയരാജൻ രംഗത്തെത്തിയിരുന്നു.

Kerala Assembly Election 2021: തന്നെ ചാഞ്ചാട്ടക്കാരനെന്ന് വിമർശിച്ച ജയരാജന് ചുട്ടമറുപടിയുമായി Sreenivasan

Kerala Assembly Election 2021: തന്നെ ചാഞ്ചാട്ടക്കാരനെന്ന് വിമർശിച്ച സിപിഎം നേതാവ് പി ജയരാജന് (P Jayarajan) ചുട്ടമറുപടി കൊടുത്ത് നടനും സംവിധായകനുമായ ശ്രീനിവാസൻ.  അല്‍പം പോലും ബുദ്ധയില്ലാത്ത സമയത്ത് താന്‍ ഒരു എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് ബുദ്ധി വച്ചപ്പോൾ കെഎസ്‌യുവിലേക്കും എബിവിപിയിലേക്കും മാറുകയായിരുന്നുവെന്നുമാണ് ശ്രീനിവാസന്‍ (Sreenivasan) നൽകിയ മറുപടി. 

കഴിഞ്ഞ ദിവസം ട്വന്റി ട്വന്റിയ്ക്ക് (Twenty Twenty) പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയതിന് പിന്നാലെ ശ്രീനിവാസനെ വിമർശിച്ച് കൊണ്ട് സിപിഎം നേതാവ് ജയരാജൻ (P Jayarajan) രംഗത്തെത്തിയിരുന്നു.  ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന ആളാണ് ശ്രീനിവാസനെന്നുമാണ് ജയരാജൻ പറഞ്ഞത്.  

Also Read: IBPS RRB Officer Scale-1 Scorecard Released: ഈ ലിങ്കിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാം 

അതിന് മറുപടി ആയിട്ടാണ് അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് താൻ എസ്എഫ്‌ഐയോട് ആഭിമുഖ്യമുള്ളവനായിരുന്നുവെന്നും കുറച്ച് കൂടി ബുദ്ധി വെച്ചപ്പോള്‍ താൻ  കെഎസ്‌യുക്കാരനായിയെന്നും. കുറച്ചു കൂടി ബുദ്ധി വെച്ചപ്പോള്‍ താൻ ഒരു എബിവിപിക്കാരനായി. എന്ന് ഇപ്പോൾ സാമാന്യ ബുദ്ധി വെച്ചപ്പോള്‍ ട്വന്റി ട്വന്റിക്കാരനായിയെന്നും ഇനി തോന്നിയാൽ ഇതിൽ നിന്നും മാറും എന്നാണ് ശ്രീനിവാസൻ (Sreenivasan) പ്രതികരിച്ചത്. 

മാത്രമല്ല ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാമെന്നും ഇതെല്ലാം വെറും താല്‍ക്കാലികം മാത്രമാണെന്നും ശ്രീനിവാസൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

  

Read More