Home> Kerala
Advertisement

ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചു; രൂക്ഷ വിമര്‍ശനവുമായി വി.എം.സുധീരന്‍

സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. ആരാധനാലയങ്ങളിലും സ്‌കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് തയാറായതെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത് പിന്നീടായിരിക്കുമെന്നാണ് സൂചന.

ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചു; രൂക്ഷ വിമര്‍ശനവുമായി വി.എം.സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. ആരാധനാലയങ്ങളിലും സ്‌കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് തയാറായതെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത് പിന്നീടായിരിക്കുമെന്നാണ് സൂചന.

അതേസമയം ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് അദ്ദേഹം പരിഹസിച്ചു.  എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Read More