Home> Kerala
Advertisement

മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവം: സ്കൂൾ പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

പ്രിൻസിപ്പലിന്റെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി. ഇ, പ്രഥമാധ്യാപിക ഷീബ ബി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവം: സ്കൂൾ പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

കാസര്‍കോട്: അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടിലെ മരം വീണ് മരിച്ച വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടി. സ്കൂളിലെ പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വൈകുന്നേരം സ്കൂൾ വിട്ടുപോകുന്ന വേളയിലാണ് അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞു വീണ് ആയിഷത്ത് മിന്‍ഹ എന്ന ആരാം ക്ലാസുകാരി മരിച്ചത്.

സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ  ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പലിന്റെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി. ഇ. യെ വയനാട് അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കും പ്രഥമാധ്യാപിക ഷീബ ബി. യെ ജി എച്ച് എസ് എസ് ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയത്.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കാസർഗോഡ് അംഗടി മുഗർ ഗവൺമെന്റ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ സ്കൂൾ വിട്ടുപോകുന്ന വേളയിൽ അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞു വീണ് മരണപ്പെട്ട സംഭവത്തിൽ സ്കൂളിലെ പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ സർക്കുലർ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്. ഐ. എ. എസിന് നിർദേശം നൽകിയിരുന്നു.

സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ  ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരിക്കുന്നത്. പ്രിൻസിപ്പലിന്റെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി. ഇ., പ്രഥമാധ്യാപികയായ ഷീബ ബി. എന്നിവരെയാണ് സ്ഥലം മാറ്റിയത്.

മഞ്ജു വി. ഇ. യെ വയനാട് അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കും ഷീബ ബി. യെ ജി എച്ച് എസ് എസ് ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More