Home> Kerala
Advertisement

Karuvannur bank loan scam: അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്; അടിയന്തര യോ​ഗം വിളിച്ച് സിപിഎം

കേസില്‍ കൂടുതൽ പേർ പ്രതികളായേക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്

Karuvannur bank loan scam: അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്; അടിയന്തര യോ​ഗം വിളിച്ച് സിപിഎം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ (Karuvannur bank) 100 കോടി രൂപയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം കൂടുതൽ  പ്രദേശിക സിപിഎം നേതാക്കളിലേക്ക്. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ കൂടുതൽ പേർ പ്രതികളായേക്കുമെന്നും അന്വേഷണ സംഘം (Investigation team) വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്ന് പേർ സിപിഎം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്‍റ് സികെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അം​ഗങ്ങളാണെന്നാണ് റിപ്പോർട്ട്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി (Local committee) അം​​ഗവുമാണ്.

ALSO READ: Karuvannur bank loan scam ഇഡി അന്വേഷിക്കും; പ്രാഥമിക വിവരശേഖരണം ആരംഭിച്ചു

പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക. സിപിഎം (CPM) സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് യോഗം ചേരുന്നത്. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പടെ ആറ് പേരിൽ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More