Home> Kerala
Advertisement

Kannur University Syllabus|കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദം, സിലബസ് പിൻവില്ലിക്കില്ലെന്ന് വൈസ് ചാൻസലർ,സിലബസ് പരിശോധിക്കുമെന്ന് വിസി

എന്നാൽ സിലബസ് പിൻവലിക്കില്ലെന്ന് വിസിയുടെ തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു.

Kannur University Syllabus|കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദം, സിലബസ് പിൻവില്ലിക്കില്ലെന്ന് വൈസ് ചാൻസലർ,സിലബസ് പരിശോധിക്കുമെന്ന് വിസി

കണ്ണൂർ: വിവാദ ചൂടിനുള്ളിൽ കണ്ണൂർ സർവ്വകലാശാലയിലെ വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വൈസ്.ചാൻസലർ. ഗോൾവാർക്കർ, സവർക്കർ എന്നിവരുടെ രാഷ്ട്രീയം വിദ്യാർഥികൾ മനസിലാക്കേണ്ടതുണ്ടെന്നും വി.സി ഗോപിനാഥ് രവീന്ദ്രൻ പറയുന്നു. രാഷ്ട്ര മീമാംസ പി.ജി സിലബസിലാണ് പ്രശ്നം. വിവാദമായ സാഹചര്യത്തിൽ വിഷയം പരിശോധിക്കാൻ  അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്ന് വി.സി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ സിലബസ് പിൻവലിക്കില്ലെന്ന് വിസിയുടെ തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. ഇത് തയ്യാറാക്കിയതിൽ ഒരു പ്രശ്നവുമില്ലെന്നാണ് വിസിയുടെ കണ്ടെത്തൽ. മറ്റ് സർവ്വകലാശാലകൾ പുസ്കതകം പഠിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിനിടയിൽ എം.എസ്.എഫും കെ.എസ് യു.വും യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി.

ALSO READ : RSS Gang പൊലീസിൽ അല്ല സിപിഎമ്മിലാണെന്ന് കെ സുധാകരൻ

യഥാർഥ പ്രശ്നം എന്താണ്

കണ്ണൂർ സർവ്വകലാശാലയുടെ പി.ജി ഗവേണൻസ് ആൻറ് പൊളിറ്റിക്സ് സിലബസിലാണ് ഗോൾവാർക്കർ,സവർക്കർ എന്നിവരുടെ കൃതികൾ ഉൾപ്പെടുത്തിയത്. ഇതാണ് വിവാദത്തിലേക്ക് വഴിവെച്ചത്.


ALSO READ: Kannur University Public Administration കോഴ്സിൽ RSS സൈദ്ധാന്തികരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടത്തി, പ്രതിഷേധവും വിദ്യാർഥി സംഘടനകൾ

 

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ ബിരുദാന്തര ബിരുദ കോഴ്സുള്ളത്. ബ്രണ്ണൻ കോളേജിൽ അടിത്തിടെ പുതിയതായി അനുവദിച്ച കോഴ്സാണ് പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ. അതിനാൽ ബ്രണ്ണനിലെ അധ്യാപകർ തന്നെയാണ് സിലബസ് തയ്യാറാക്കി നൽകിയതെന്നും അത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അംഗീകരിക്കുകയുമാണെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടകൾ നൽകുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More