Home> Kerala
Advertisement

കണ്ണൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരിലെ കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരിലെ കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. 

സിപിഎം പ്രവര്‍ത്തകരായ കൊവ്വല്‍ ഹൗസില്‍ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവര്‍ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30 ഓടെ മുടപ്പത്തൂര്‍ നായനാര്‍ സ്മാരക വായനശാലയുടെ പരിസരത്ത് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയവരാണ് ഇരുവരെയും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. 

തലക്കും കൈകള്‍ക്കും വെട്ടേറ്റ അനിരുദ്ധിനെ തലശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

 

 

Read More