Home> Kerala
Advertisement

Kalamassery Landslide : കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികൾ മരിച്ച സംഭവം: എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

അന്വേഷണത്തിന്റെ റിപ്പോർട്ട് അ‍ഞ്ച് ദിവസത്തിനകം സമർപ്പിക്കും.

Kalamassery Landslide : കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികൾ മരിച്ച സംഭവം:  എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

Kochi : കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് നാല് അതിഥിത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അഗ്നിശമന സേനയിലെയും റവന്യൂ വകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ റിപ്പോർട്ട് അ‍ഞ്ച് ദിവസത്തിനകം സമർപ്പിക്കും. കുന്നു നികത്തിയ മണ്ണായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ജോലിചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് തൊഴിലാളികൾ മുമ്പ് തന്നെ കോൺട്രാക്ടറെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മറ്റ് തൊഴിലാളികളുടെയും നാട്ടുകാരുടെയും മൊഴിയെടുക്കും.

ALSO READ: Landslide : കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; മണ്ണിനടിയിൽ പെട്ട 4 തൊഴിലാളികളും മരിച്ചു

 നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ പാലിച്ചിട്ടുണ്ടോയെന്നും സംഘം അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിൽ ചില വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. നിർമ്മാണം അനധികൃതമാണെന്ന് ആരോപണവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.  പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാളെ വിമാന മാർഗ്ഗം  പർഗാനാസിലേക്ക് കൊണ്ടുപോകും. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More