Home> Kerala
Advertisement

കെ. സുധാകരന്‍ നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. ഇന്ന് വൈകുന്നേരം 3 ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി നാരങ്ങാനീര് നല്‍കുന്നതോടെയാണ് 9 ദിവസം നീണ്ടുനിന്ന സമരം അവസാനിക്കുന്നത്.

കെ. സുധാകരന്‍ നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. ഇന്ന് വൈകുന്നേരം 3 ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി നാരങ്ങാനീര് നല്‍കുന്നതോടെയാണ് 9 ദിവസം നീണ്ടുനിന്ന സമരം അവസാനിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് കെ. സുധാകരന്‍റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്. സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായാണ് സുധാകരന്‍റെ സമരം അവസാനിപ്പിക്കുന്നത്. 

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് തീരുമാനം. 

അതേസമയം, ഷുഹൈബ്​ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഷുഹൈബിന്‍റെ പിതാവ്​ സി.പി മുഹമ്മദ്​, മാതാവ്​ എസ്​.പി റസിയയുമാണ്​ ഹര്‍ജി സമര്‍പ്പിച്ചത്​. ഹര്‍ജി ജസ്​റ്റിസ്​ കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്​ ഇന്ന്​ പരിഗണിക്കും. ഷുഹൈബ്​ വധത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന്​ ഹര്‍ജി സമര്‍പ്പിച്ചത്​.

 

 

Read More