Home> Kerala
Advertisement

K Rail Survey : എറണാകുളത്ത് സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവെച്ചു

മതിയായ പോലീസ് സുരക്ഷ ഉണ്ടെങ്കിൽ മാത്രമേ സർവ്വേ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയൂ എന്നാണ് സർവ്വേ ഏജൻസിയുടെ നിലപാട്.

 K Rail Survey : എറണാകുളത്ത് സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവെച്ചു

Kochi : എറണാകുളം ജില്ലയിൽ പ്രതിഷേധത്തെതുടർന്ന്  സർവ്വേ സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവെച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധമാണ് സർവ്വേക്കെതിരെ ഉയർന്നത്.  പ്രതിഷേധത്തിന്റെ ഭാഗമായി സർവ്വേ കല്ലുകൾ യുഡിഎഫ് പ്രവർത്തകർ പിഴുതെറിഞ്ഞിരുന്നു. പിന്നാലെയാണ് സർവേ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
 
മതിയായ പോലീസ് സുരക്ഷ ഉണ്ടെങ്കിൽ മാത്രമേ സർവ്വേ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയൂ എന്നാണ് സർവ്വേ ഏജൻസിയുടെ  നിലപാട്. ജില്ലയിൽ ഇതുവരെ 12 കിലോമീറ്റർ മാത്രമാണ് സർവ്വേ പൂർത്തിയാക്കാൻ കഴിഞ്ഞത്. ചോറ്റാനിക്കരയിലും,പിറവത്തും സർവേക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ALSO READ: K-Rail Silverline : സില്‍വര്‍ലൈനിലും സിപിഎം-ബിജെപി ഒത്തുതീര്‍പ്പ്; ഇതിനായി ഡല്‍ഹിയില്‍ ഇടനിലക്കാരുണ്ടെന്ന് വി ഡി സതീശൻ

 

പിറവത്ത് സർവ്വേ സംഘത്തിന്റെ കാർ പ്രതിഷേധക്കാർ ഉപരോധിച്ചു. ചോറ്റാനിക്കരയിൽ സംഘർഷസാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്.  യുഡിഎഫും ബിജെപിയും പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്. കെ റെയിലിനെ അനുകൂലിക്കുന്നവരും ചോറ്റാനിക്കരയിൽ യുഡിഎഫിനും ബിജെപിക്കും എതിരെ പ്രതിഷേധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Read More