Home> Kerala
Advertisement

K - Rail Project : സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകാത്ത കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി

പദ്ധതിക്ക് 2019 ൽ തന്നെ തത്വത്തിൽ കേന്ദ്ര അനുമതി ലഭിച്ച് കഴിഞ്ഞുവെന്നാണ് ധനമന്ത്രി അറിയിച്ചത്.

K - Rail Project : സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകാത്ത കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി

THiruvananthapuram : സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ തള്ളി. പദ്ധതിക്ക് കേന്ദ്ര അനുമതിയുണ്ടെന്ന് ധനമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക് 2019 ൽ തന്നെ തത്വത്തിൽ കേന്ദ്ര അനുമതി ലഭിച്ച് കഴിഞ്ഞുവെന്നാണ് ധനമന്ത്രി അറിയിച്ചത്. കൂടാതെ കേന്ദ്ര സർക്കാരിന്റെ കത്ത് വായിച്ച് വിശദീകരണം നൽകുകയും ചെയ്തു.

നിലവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്ന് ധനമന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു. കൂടാതെ ഇടത് സർക്കാർ ഇല്ലാത്തത് പറയില്ലെന്നും, ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുതെന്നും ധനമന്ത്രി ആവശ്യപ്പെട്ടു . 

ALSO READ: Silverline Project | K-Rail DPR അപൂർണം; സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ കെ-റെയിൽ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്.  പദ്ധതിക്ക് അനുമതി നൽകണമെങ്കിൽ കൂടുതൽ വിശദാശംങ്ങൾ കേരളം ഇനിയും സമർപ്പിക്കണമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണോവ് അറിയിച്ചു. എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ കെ മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ALSO READ:  Budget 2022 Reaction | 400 വന്ദേ ഭാരത് ട്രെയിനുകള്‍ കേന്ദ്രം പ്രഖ്യാപിച്ചു; കേരളം സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണം : വി.ഡി സതീശൻ

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ആവശ്യമുണ്ട്. ഇത് രണ്ട് കേരളം സമർപ്പിച്ചിട്ടില്ല. നേഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

ALSO READ: K Rail project | സിൽവർലൈൻ പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും; പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നും കെ റെയിൽ എംഡി

ഈ റിപ്പോർട്ടുകൾ പരിശോധിച്ച് സിൽവർ ലൈൻ പദ്ധതിയുടെ എല്ലാ തലത്തിലുമുള്ള പ്രായോഗികത കണക്കിലെടുത്തതിന് ശേഷം മാത്രമെ അന്തിമമായി അനുമതി നൽകാനാകൂയെന്ന് അശ്വിനി വൈഷ്ണോവ് എംപിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More