Home> Kerala
Advertisement

Thiruvananthapuram Mayor Arya Rajendran തനിക്കെതിരെയുള്ള കെ മുരളീധരന്റെ അധിക്ഷേപ പരാമർശത്തിന് പൊലീസിൽ പരാതി നൽകി

Mayor Arya Rajendran തന്നെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

Thiruvananthapuram Mayor Arya Rajendran തനിക്കെതിരെയുള്ള കെ മുരളീധരന്റെ അധിക്ഷേപ പരാമർശത്തിന് പൊലീസിൽ പരാതി നൽകി

Thiruvananthapuram : തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ (Arya Rajendran) കോൺഗ്രസ് നേതാവും വടകര എംപിയുമായി കെ മുരളീധരൻ (K Muralidharan) നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പൊലീസിൽ പരാതി. മേയർ ആര്യ രാജേന്ദ്രൻ തന്നെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 

"ആര്യ രാജേന്ദ്രൻ കാണാൻ ഭംഗി ഉണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാൾ ഭീകരമായ വാക്കുകളാണ്" എന്നായിരുന്നു കോർപറേഷനിൽ നികുതി തട്ടിപ്പിനെതിരെ തിരുവനന്തപുരം ഡിസിസി ഓഫീസിൽ വെച്ച് നടത്തിയ പ്രതിഷേധ പരിപാടിയിൽ  മുരളീധരൻ പറഞ്ഞത്.  

ALSO READ : Anavoor Nagappan: മേയർക്കെതിരായ മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധം, അറസ്റ്റ് ചെയ്യണമെന്ന് ആനാവൂർ നാ​ഗപ്പൻ

"ആര്യയെ പോലെ ഒരുപാട് പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്, ഇതൊക്കെ മഴയത്ത് തളിർത്തതാണ്. മഴ കഴിയുമ്പോൾ അവസാനിച്ചോളും" മുരളീധരന്റെ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ഇത് വാർത്തയായതോടെ എംപി നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് സിപിഎം ആരോപിക്കുകയും ചെയ്തു. മേയർക്കെതിരെയുള്ള പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. 

ALSO READ : Thiruvananthapuram Tax Scam Case: തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ

"ഭരണിപ്പാട്ടുകാരി ആണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാം. അക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ പറഞ്ഞ് പറിഞ്ഞിട്ടുണ്ട്" തിരുവനന്തപുരം ജില്ല സെക്രട്ടറി  ആനാവൂർ നാ​ഗപ്പൻ പറഞ്ഞു.

ALSO READ : Thiruvananthapuram Tax Fraud Case : വീട്ടുകരം തട്ടിയെടുത്ത കേസിലെ ഉദ്യോഗസ്ഥര്‍ സിപിഎമ്മിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്ന് വി.വി.രാജേഷ്

അതേസമയം ആര്യയുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മുരളീധരനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More