Home> Kerala
Advertisement

NDA സ്ഥാനാർഥിയാകാൻ CK Janu ആവശ്യപ്പെട്ടത് പത്ത് കോടി രൂപ, ഇത് വ്യക്തമാക്കുന്ന Audio പുറത്ത്

K Surendran എന്നാൽ പത്ത് കോടിക്ക് പകരം പത്ത് ലക്ഷം രൂപ നൽകാമെന്നാണ് ഓഡിയോയിൽ പറയുന്നത്

NDA സ്ഥാനാർഥിയാകാൻ CK Janu ആവശ്യപ്പെട്ടത് പത്ത് കോടി രൂപ, ഇത് വ്യക്തമാക്കുന്ന Audio പുറത്ത്

Kozhikode :  സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ (Kerala Assembly Election 2021) എൻഡിഎയുടെ (NDA) ഭാഗമാകാൻ ജെആർപി നേതാവ് സി.കെ ജാനു (CK Janu) ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത് പത്ത് കോടി രൂപ. ഇത് വ്യക്തമാക്കുന്ന ഓഡിയോ വാർത്ത ചാനലായ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു. ഇത് സംബന്ധിച്ച് ജെആർപി ട്രഷറർ പ്രസീത (Praseetha) ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി (K Surendran) നടത്തിയ ഫോൺ സംഭാഷണം എന്ന പേരിലാണ് മാതൃഭൂമി പുറത്ത് വിട്ടിരിക്കുന്നത്.. 

എന്നാൽ പത്ത് കോടിക്ക് പകരം പത്ത് ലക്ഷം രൂപ നൽകാമെന്നാണ് കെ സുരേന്ദ്രന്റേത് എന്ന് പറയുന്ന ഓഡിയോയിൽ പറയുന്നു. കൂടാതെ പ്രസീത തങ്ങളുടെ പാർട്ടിയുടെ ആവശ്യങ്ങളുടെ പേരിലും പണം ചോദിക്കുന്നുണ്ട്. 

ALSO READ : കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഇത്തവണ പിടികൂടിയത് 3 കിലോയോളം സ്വർണ്ണം

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരുവനന്തപുരത്തെ പൊതുപരുപാടിക്ക് മുമ്പായി പണം വേണമെന്നാണ് പ്രസീത ഓഡിയോയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അത് സമ്മതിക്കുകയും ചെയ്തു.

ALSO READ : കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ പരാതിക്കാരനെയും ഡ്രൈവറെയും ചോദ്യം ചെയ്തത് ആറ് മണിക്കൂർ; പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി സൂചന

പുറത്ത് വന്നിരിക്കുന്ന ഓഡിയോ തന്റേതാണെന്ന് പ്രസീത സമ്മതിക്കുകയും ചെയ്തു. താൻ കെ.സുരന്ദ്രനോടാണ് ഫോണിൽ സംസാരിച്ചതെന്ന് പ്രസീതാ വ്യക്തമാക്കുകയും ചെയ്തു. എൻഡിഎയിൽ ചേരുന്നതിന് മുമ്പ് പത്ത് കോടി രൂപയും 5 നിയമസഭ സീറ്റും ഒരു കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ ജാനു ആദ്യം ആവശ്യപ്പെട്ടത്. അത് പിന്നീട് പത്ത് ലക്ഷം രുപയും ഒരു സീറ്റുമായി ഒതുങ്ങുകയായിരുന്നു.

 വയനാട്ടിലെ സുൽത്താൻ ബത്തേരി മണ്ഡലത്തിലാണ് സി കെ ജാനു എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്. 2018ൽ ജാനു നയിക്കുന്ന ജെആർപി എൻഡിഎയുമായി സഖ്യം അവസാനിപ്പിച്ചിരുന്നു. തുടർന്ന് 2021ൽ മാർച്ച് ആറിനാണ് ജാനു വീണ്ടും എൻഡിഎ പാളയത്തിലേക്കെത്തുന്നത്.

ALSO READ : കൊടകര കുഴൽപ്പണക്കവർച്ച കേസ്; യാതൊരു ബന്ധവുമില്ലെന്ന് ബിജെപി, പിടിയിലായത് ഇടത് അനുഭാവികളെന്ന് കെകെ അനീഷ് കുമാർ

എന്നാൽ ഈ സംഭവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരന്ദ്രൻ ഇതുവരെ മറുപടി നൽകിട്ടില്ല. കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതികൂട്ടിലാക്കുന്നത് പോലെ ഈ വിഷയവും വലിതോതിൽ ചർച്ചയാകുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More