Home> Kerala
Advertisement

ജിഷ്ണു പ്രണോയിയുടെ മരണം: പി.കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു

ജിഷ്ണു കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഇരിങ്ങാലക്കുട പൊലിസ് അറസ്റ്റ് ചെയ്തു. മു​ൻ​കൂ​ർ ജാ​മ്യ​മു​ള്ള​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ജിഷ്ണു പ്രണോയിയുടെ മരണം: പി.കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: ജിഷ്ണു കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഇരിങ്ങാലക്കുട പൊലിസ് അറസ്റ്റ് ചെയ്തു. മു​ൻ​കൂ​ർ ജാ​മ്യ​മു​ള്ള​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഡി.വൈ.എസ്.പി കിരണ്‍ നാരായണാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി സഹകരിക്കാമെന്ന ധാരണയിലാണ് ജാമ്യം നല്‍കിയിരുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്.  

അതേസമയം, കൃഷ്ണദാസിന് ഹൈകോടതിയില്‍നിന്ന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും സുപ്രീം കോടതിയില്‍ അപേക്ഷ നൽകിയിട്ടുണ്ട്. ഇരു ഹരജികളും സുപ്രീംകോടതി 27ന് പരിഗണിക്കും. 

Read More