Home> Kerala
Advertisement

ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച കത്തിന് സർക്കാർ അംഗീകാരം നൽകി. 

ഇതില്‍ നിയമതടസ്സങ്ങളില്ല. ഇക്കാര്യം ഡിജിപിയേയും ജിഷ്ണുവിന്‍റെ പിതാവിനേയും അറിയിച്ചിട്ടുണ്ടെന്നും ബോംബേറ് നടന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. 

ജിഷ്ണുവിന്‍റെ പിതാവ് കത്ത് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ആവശ്യം നേരത്തെ അവര്‍ ഡി.ജി.പിയേയും നേരിട്ട് കണ്ട് ഉന്നയിച്ചിരുന്നു. അവരുടെ ആവശ്യം അങ്ങനെയാണെങ്കില്‍ കേസ്‌ സി.ബി.ഐക്ക് വിടാന്‍ താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More