Home> Kerala
Advertisement

ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി

ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി. കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ അറ്റന്‍ഡറായിട്ടാണ് നിയമനം. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.

ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി. കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ അറ്റന്‍ഡറായിട്ടാണ് നിയമനം. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ജിഷയുടെ സഹോദരി ദീപയ്ക്ക് സർക്കാർ ജോലി നൽകുമെന്നു വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പുതിയ വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. 


ഇപ്പോള്‍  ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ ദീപയ്ക്ക് ജോലി നൽകാൻ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ നിയമന ഉത്തരവിറങ്ങിയത്. വീടുനിർമ്മാണം വേഗം പൂർത്തിയാക്കാനും ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെൻഷൻ നൽകാനും പുതിയ സർക്കാർ തീരുമാനമെടുത്തിരുന്നു. 

Read More