കൊച്ചി: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊലക്കേസില്‍ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച ജോമോന് പുത്തന്‍പുരയ്ക്കലിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് മാനനഷ്ടക്കേസ് നല്കി.തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തങ്കച്ചന് കേസ് നല്‍കിയിരിക്കുന്നത്.
തങ്കച്ചന് ജിഷ കൊലക്കേസില്‍ വ്യക്തമായ പങ്കുണ്ടെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് ചോദിച്ചതിനാല്‍ തങ്കച്ചന് ഇടപെട്ടാണ് കൊലപാതകം നടത്തിയതെന്ന് ജോമോന് പുത്തന്പുരയ്ക്കല്ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു.അതേ സമയം കഴിഞ്ഞ ദിവസം ജിഷയുടെ അച്ഛന് പാപ്പു . ജിഷ തന്റെ മകളല്ലെന്ന പ്രചരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു