Home> Kerala
Advertisement

ജിഷ വധം: ജോമോനെതിരെ പി.പി തങ്കച്ചൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

ജോമോനെതിരെ പി.പി തങ്കച്ചൻ മുഖ്യമന്ത്രിക്ക് പരാതി

ജിഷ വധം: ജോമോനെതിരെ പി.പി തങ്കച്ചൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചന്‍ തനിക്കെതിരെ ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. തനിക്കും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ജോമോന്‍റെ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഇത്തരം അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ജിഷയുടെ മാതാവിനെ അറിയില്ലെന്ന് പി.പി തങ്കച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കോ കുടുംബത്തിനൊ യാതൊരു ബന്ധവുമില്ല. അവർ തന്‍റെ വീട്ടിൽ 20 വർഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ്. ഒരു ദിവസം പോലുംവീട്ടിൽ ജോലിക്കു നിന്നിട്ടില്ലെന്നും തങ്കച്ചൻ വ്യക്തമാക്കിയിരുന്നു.

അതേ സമയം ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്നലെ  ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പറഞ്ഞിരുന്നു  . തന്നെയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെയും ചേർത്ത് അടിസ്ഥാന രഹിതമായ കഥകളാണ് ജോമോൻ പ്രചരിപ്പിക്കുന്നത്. തന്നെ ഒരു തവണ പോലും ജോമോൻ കാണാൻ വന്നിട്ടില്ലെന്നും രാജേശ്വരി വ്യക്തമാക്കി.

Read More