തിരുവനന്തപുരം: വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി അധ്യക്ഷന്‍ എം എം ഹസന് നയിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ നടത്തും. 7ന് ജനമോചനയാത്ര കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ഗാന്ധി സ്മൃതി സംഗമങ്ങളുടെ ഭാഗമായി 'അക്രമത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ വനിതകള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് 31ന് എറണാകുളത്തു ഗാന്ധി വനിതാ സംഗമം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തും.
എല്ലാ ജില്ലകളിലും മൂന്നു നിയോജകമണ്ഡലങ്ങള്‍ സംയുക്തമായി പൊതു സമ്മേളനം നടത്തും. യാത്രയ്ക്കു മുന്നോടിയായി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും ഫണ്ടു പിരിവും നടത്തും.